Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 5:42 AM GMT Updated On
date_range 19 July 2018 5:42 AM GMTസംസ്ഥാനത്ത് ദലിതുകൾ വേട്ടയാടപ്പെടുന്നു -ലീഗ്
text_fieldsbookmark_border
തൃശൂർ: പുരോഗമന സര്‍ക്കാറുകളെന്ന് അവകാശപ്പെടുന്നവരുടെ നാട്ടില്‍ ദലിതുകള്‍ വേട്ടയാടപ്പെടുന്നുവെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍. ഷംസുദ്ദീന്‍ എം.എൽ.എ. 'പിണറായി സര്‍ക്കാറിെൻറ ജാതി പൊലീസിങ്ങി'നെതിരെ യൂത്ത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ നിര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയും മോദിയും പിന്തുടരുന്നത് അടിച്ചമര്‍ത്തല്‍ രാഷ്ട്രീയമാണ്. വിനായകന്‍ മരിച്ച് ഒരാണ്ട് പൂര്‍ത്തിയാവുമ്പോഴും നീതിക്കുവേണ്ടിയുള്ള കുടുംബത്തിെൻറ പോരാട്ടത്തിന് അറുതിയായിട്ടില്ല. കുറ്റാരോപിതരായ പൊലീസുകാര്‍ സര്‍വിസില്‍ തുടരുന്നു. കേരളത്തിന് അപമാനമായ നിരവധി കൊലപാതകങ്ങള്‍ അടിക്കടിയുണ്ടാവുന്നു. സംസ്ഥാനത്തെ ഉത്തരേന്ത്യയാക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എം. സനൗഫല്‍, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറുമാരായ കെ.എ. ഹാറൂൻ റഷീദ്, അസീസ് താണിപ്പാടം, മറ്റു ഭാരവാഹികളായ എം.എ. റഷീദ്, എം.വി. സുലൈമാന്‍, കെ.എ. പുരുഷോത്തമന്‍, രജനി കൃഷ്ണാനന്ദ്, വിനായകെൻറ മാതാപിതാക്കളായ കൃഷ്ണന്‍, ഓമന, പി.എം. മുസ്തഫ, ടി.കെ. ഉസ്മാന്‍, ആര്‍.എം. മനാഫ്, ആര്‍.കെ. സിയാദ്, അഷ്‌കര്‍ കുഴിങ്ങര എന്നിവർ സംസാരിച്ചു.
Next Story