Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 5:21 AM GMT Updated On
date_range 19 July 2018 5:21 AM GMTകുതിരാൻ തുരങ്കത്തിൽ കാറോട്ടം; തെറ്റിധരിപ്പിച്ച് വീഡിയോ
text_fieldsbookmark_border
തൃശൂർ: കുതിരാൻ തുരങ്കപാതയിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിെച്ചന്ന് തെറ്റിധരിപ്പിച്ച് വീഡിയോ പ്രചരിക്കുന്നു. നിർമാണം പൂർത്തിയാവാത്ത ആദ്യ തുരങ്കത്തിൽ ഒരു കാർ പോകുന്നതിെൻറയും ഒാട്ടം അവസാനിക്കുന്ന സ്ഥലത്ത് മറ്റൊരു കാർ നിൽക്കുന്നതിെൻറയും വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോ കുതിരാൻ തുരങ്കത്തിൽ കാറോടിക്കുന്നതിെൻറ ദൃശ്യം തന്നെയാണെന്ന് വ്യക്തമായതോടെ ഇവിടെ സുരക്ഷാ വീഴ്ച ഉണ്ടായതായി ആക്ഷേപം ഉയർന്നു. വാണിയമ്പാറ ഭാഗത്തുനിന്നുള്ള തുരങ്കത്തിൽ പ്രവേശിച്ച് മറുഭാഗത്തേക്കാണ് കാർ പോകുന്നത്. നിലവിൽ തുരങ്ക പാതയിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. ബ്ലോവർ പ്രവർത്തിപ്പിക്കാത്തതിനാൽ അകത്ത് വൻതോതിൽ പൊടി ഉയരും. തുരങ്കത്തിലൂടെ നടന്നാൽപോലും പകുതി വഴി എത്തുേമ്പാഴേക്കും ഇതിെൻറ അസ്വസ്ഥത അനുഭവപ്പെടും. ആരും കയറാതിരിക്കാൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുള്ളപ്പോഴാണ് കാർ പ്രവേശിച്ചത്.
Next Story