Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 5:15 AM GMT Updated On
date_range 19 July 2018 5:15 AM GMTസി.വി. ശ്രീരാമൻ സ്മൃതി പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കുന്നംകുളം: സി.വി. ശ്രീരാമൻ ട്രസ്റ്റ് മലയാളത്തിലെ യുവ ചെറുകഥാകൃത്തുക്കൾക്കായി നൽകുന്ന സി.വി. ശ്രീരാമൻ സ്മൃതി പുരസ്കാരത്തിന് ഗ്രന്ഥങ്ങളും നിർദേശങ്ങളും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. 25,000 രൂപയും ശിൽപവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. 2018 ഡിസംബർ 31ന് 40 വയസ്സ് കഴിയാത്ത എഴുത്തുകാരുടെ 2015, 2016, 2017 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട ചെറുകഥ സമാഹാരമാണ് പരിഗണിക്കുക. രചയിതാവിെൻറയും പുസ്തകത്തിെൻറയും പേരു വിവരങ്ങൾ സാഹിത്യ ആസ്വാദകർക്കോ പ്രസാധകർക്കോ നിർദേശിക്കാവുന്നതാണ്. നിർദേശങ്ങൾ, പുസ്തകങ്ങളുടെ രണ്ട് കോപ്പി എന്നിവ സഹിതം ആഗസ്ത് 31 നകം അയക്കണം. കഥാകൃത്തിെൻറ പേര്, മേൽവിലാസം, ജനന തീയതി, പ്രസാധകെൻറ പേര്, മേൽവിലാസം, പുസ്തകത്തിെൻറ പേര്, പ്രസിദ്ധീകരിച്ച വർഷം തുടങ്ങിയ വിശദാംശങ്ങൾ ഉണ്ടായിരിക്കണം. സെക്രട്ടറി, സി.വി. ശ്രീരാമൻ ട്രസ്റ്റ്, ടി.കെ. കൃഷ്ണൻ സ്മാരക മന്ദിരം, ശിവക്ഷേത്രം റോഡ്, കുന്നംകുളം, തൃശൂർ ജില്ല -680503, ഫോൺ: 04885 221596 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. വി.കെ. ശ്രീരാമൻ, ടി.കെ. വാസു, അഷറഫ് പേങ്ങാട്ടയിൽ, പി.എസ്. ഷാനു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story