Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടൽക്ഷോഭം: ജനജീവിതം...

കടൽക്ഷോഭം: ജനജീവിതം സ്​തംഭിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: അടങ്ങാത്ത കടലിന് മുന്നിൽ തീരത്ത് ജനജീവിതം സ്തംഭിച്ചു. 400ലേറെ പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിട്ടുണ്ടെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. എന്നാൽ ബന്ധുക്കളുടെയും മറ്റും വീടുകളിലേക്ക് താമസം മാറിയവരുടെ എണ്ണം ഇതിലും എത്രയോ കൂടുതലാണ്. അഴീക്കോടിനും പി.വെമ്പല്ലൂരിനുമിടയിൽ നിരവധി വീടുകൾ വെള്ളത്തിലായിരിക്കുകയാണ്. അതേസമയം, കടലി​െൻറ താണ്ഡവത്തിന് ചൊവ്വാഴ്ച്ച അൽപം കുറവു വന്നത് ആശ്വാസമായി. എന്നാൽ തീരം കടന്നെത്തുന്ന തിരമാലകൾ കരയിലേക്ക് വന്നലച്ച് വെളളം തള്ളിക്കയറുന്ന അവസ്ഥക്ക് കാര്യമായ മാറ്റം ഉണ്ടായില്ല. അതുകൊണ്ടു തന്നെ വീടുകൾ ഇപ്പോഴും വെള്ളവും ചളിയും കയറി കിടക്കുകയാണ്. കക്കൂസുകൾ തകർന്നതോടെ മലിനജലം പടർന്നൊഴുകുകയാണ്. കടൽ കയറിയ ഏറെ ഇപ്പുറമുള്ളവരും കെടുതിയുടെ ദുരിതം േപറുകയാണ്. കടൽപ്രക്ഷുബ്ദമായതോടെ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ട് ഏറെയായി. കടൽഭിത്തിയുടെ അഭാവവും തകർച്ചയുമാണ് തീരത്തി​െൻറ ദുരിതം രൂക്ഷമാക്കിയത്. അടിസ്ഥാന സൗകര്യങ്ങൾപോലും കുറവുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ദയനീയമാണ് പലരുടെയും അവസ്ഥ. പെൺകുട്ടികളടക്കം കുടുംബ സമേതം താമസിക്കാൻ പ്രയാസപ്പെടുന്നവർ വൃത്തിഹീനമായ സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങുന്നു. അഴീക്കോട് സൂനാമി ഷെൽട്ടർ, എറിയാട് ജി.കെ.വി.എച്ച്.എസ്.എസ്, കാര സ​െൻറ് ആൽബന സ്കൂൾ, പി.വെമ്പല്ലൂർ എം.ഇ.എസ്.യു.പി സ്കൂൾ, മതിലകത്തെ കളരിപറമ്പ് യു.പി.സ്കൂൾ, എടത്തിരുത്തിയിലെ രണ്ട് സ്കൂളുകൾ, മേത്തലയിലെ അംഗൻവാടി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story