Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:20 AM IST Updated On
date_range 18 July 2018 11:20 AM ISTപ്രത്യേക നഗരസഭ യോഗം: കോൺഗ്രസിൽ പുകച്ചിൽ
text_fieldsbookmark_border
തൃശൂർ: മാലിന്യ പ്രശ്നം അടക്കം ചർച്ച ചെയ്യാൻ പ്രത്യേക നഗരസഭ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസ് നൽകിയ കത്ത് നനഞ്ഞ പടക്കമായതിൽ പാർട്ടിക്കുള്ളിൽ അസ്വസ്ഥത പുകയുന്നു. പ്രതിപക്ഷത്തെ എം.കെ. മുകുന്ദെൻറ ലെറ്റർപാഡിൽ 19 കൗൺസിലർമാരാണ് മേയർക്ക് കത്ത് നൽകിയത്. പ്രേത്യക േയാഗം വിളിക്കണമെന്ന് കൗൺസിലർ രേഖാമൂലം ആവശ്യപ്പെട്ടാൽ തൊട്ടയുടനെ അത് ചെയ്യണമെന്നാണ് കേരള മുനിസിപ്പൽ ചട്ടം നിഷ്ക്കർഷിക്കുന്നത്. ഇത്രയും ഗൗരവമേറിയതായിട്ടും പ്രതിപക്ഷ കത്ത് ഭരണസമിതി 'ചവറ്റുകുട്ട'യിൽ ഇട്ടതാണ് കോൺഗ്രസിൽ പുകച്ചിലിന് കാരണം. പ്രതിപക്ഷത്തെ ചിലരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഭരണസമിതി കത്ത് പരിഗണിക്കാതിരുന്നതെന്ന ചർച്ച കോൺഗ്രസിൽ സജീവമാണ്. പ്രശ്നം പാർട്ടി നേതൃത്വത്തിെൻറ മുന്നിൽ എത്തിക്കാനാണ് നീക്കം. പ്രത്യേക യോഗം വിളിക്കാൻ കത്ത് കൊടുത്തിട്ടും പൊതുചർച്ചക്കായി കൗൺസിൽ യോഗം വിളിച്ചു ചേർക്കുകയായിരുന്നു മേയർ. ചട്ടപ്രകാരം ഗുരുതര വീഴ്ച മേയർ വരുത്തിയിട്ടും അത് ഫലപ്രദമായി ഉപയോഗിക്കാൻ കോൺഗ്രസിനായില്ല. അതേസമയം, ജോൺ ഡാനിയേൽ പൊതുചർച്ചക്കായി യോഗം വിളിച്ചതിന് മേയറെ അഭിനന്ദിക്കുകയാണ് ചെയ്തത്. എ. പ്രസാദ് മാത്രമാണ് പ്രശ്നം ഗൗരവത്തോടെ സഭയിൽ ഉന്നയിച്ചത്. പ്രതിപക്ഷം നൽകിയ കത്ത് പിൻവലിച്ചോ എന്ന പ്രസാദിെൻറ ചോദ്യത്തിന് കത്ത് നിലനിൽക്കുന്നുണ്ടെന്നായിരുന്നു മുകുന്ദെൻറ മറുപടി. എന്നാൽ, കത്ത് സംബന്ധിച്ച് വ്യക്തമായ മറുപടി മേയർ നൽകിയതുമില്ല. കത്തിൽ മുകുന്ദൻ ഒപ്പിട്ടിരുന്നില്ല. അദ്ദേഹത്തിെൻറ ലെറ്റർപാഡിൽ കത്ത് നൽകിയിട്ടും മുകുന്ദൻ ഒപ്പിടാതിരുന്നത് പ്രതിപക്ഷം സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 55 കൗൺസിലർമാരിൽ മൂന്നിലൊന്ന് പേർ പ്രത്യേക കൗൺസിൽ വിളിക്കണമെന്ന് േരഖാമൂലം ആവശ്യപ്പെട്ടാൽ അത് നടപ്പാക്കണമെന്നാണ് ഇത്സംബന്ധിച്ച ചട്ടത്തിെൻറ കാതൽ. എന്നാൽ, 19 പേർ ഒപ്പിട്ടാലേ കൗൺസിലിലെ ആകെ അംഗ സംഖ്യയുടെ മൂന്നിലൊന്ന് ആവൂ. ഇത് ഭരണപക്ഷം സൂചിപ്പിച്ചു. എന്നാൽ, ഒപ്പിടാതിരുന്നത് സാേങ്കതികമാണെന്നായിരുന്നു മുകുന്ദെൻറ മറുപടി. പക്ഷേ, അത് കോൺഗ്രസ് കൗൺസിലർമാരുടെ പോരായി ചിത്രീകരിക്കുന്നതിലും മുതലെടുക്കുന്നതിലും ഭരണപക്ഷം വിജയിച്ചു. അതേസമയം, കത്ത് നൽകിയതിന് തെളിവായി റസീറ്റ് വാങ്ങിയില്ലെത്ര. കത്ത് ഫയലാക്കിയിരുന്നില്ലെന്നും പറയുന്നു. 19 പേരും ഒപ്പിട്ട് ശരിയാവണ്ണം കത്ത് നൽകിയിരുന്നെങ്കിൽ ഭരണപക്ഷം വെട്ടിലായേനെ. കോൺഗ്രസിന് രാഷ്ട്രീയ നേട്ടവുമുണ്ടായേനെ. ആ സാധ്യതകൾ നിക്ഷിപ്ത താൽപര്യത്തിെൻറ പേരിൽ തകർത്തുവെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story