Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഭിമന്യു...

അഭിമന്യു ലൈബ്രറിയിലേക്ക് വൈശാഖ​ൻ 200 പുസ്തകങ്ങൾ നൽകി

text_fields
bookmark_border
തൃശൂർ: മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവി​െൻറ ഒാർമക്കായി വട്ടവട പഞ്ചായത്ത് ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് പു.ക.സ സംസ്ഥാന പ്രസിഡൻറ് വൈശാഖ​െൻറ ഗ്രന്ഥശേഖരത്തിലെ പുസ്തകങ്ങൾ. ത​െൻറ പുസ്തക ശേഖരത്തിൽ നിന്ന് 200 മികച്ച പുസ്തകങ്ങളാണ് അദ്ദേഹം നൽകിയത്. പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ല സെക്രട്ടറി ഡോ.എം.എൻ. വിനയകുമാർ, കോഓഡിനേറ്റർ ധനഞ്ജയൻ മച്ചിങ്ങൽ എന്നിവർക്കു പുസ്തകങ്ങൾ കൈമാറി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പുസ്തക ശേഖരണം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ, കെ.എൻ.ഹരി, കെ.എസ്. സുനിൽകുമാർ, ഇ.ഡി. ഡേവിസ്, രാജൻ എലവത്തൂർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ എല്ലാ മേഖല കമ്മിറ്റികളും തുടർന്നുള്ള ദിവസങ്ങളിൽ എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും കലാകാരന്മാരെയും കണ്ട് പുസ്തകങ്ങൾ ഏറ്റുവാങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story