Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:20 AM IST Updated On
date_range 18 July 2018 11:20 AM ISTഅറുപതോളം പേരെ മാറ്റി
text_fieldsbookmark_border
എറിയാട്: തീരമേഖലയിൽ മൂന്നുദിവസമായി തുടരുന്ന കടൽക്ഷോഭത്തിന് ശമനമായില്ല. കടലേറ്റത്തിെൻറ തീവ്രത കുറഞ്ഞെങ്കിലും ചൊവ്വാഴ്ചയും കടലോര മേഖലയിലെ വീടുകളിൽ വെള്ളം കയറി. അഴീക്കോട് സൂനാമി ദുരിതാശ്വാസ കേന്ദ്രത്തിലും എറിയാട് കേരള വർമ സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലുമായി താമസിപ്പിച്ചിട്ടുണ്ട്. എറിയാട് വില്ലേജിൽ 38ഉം അഴീക്കോട് ഇരുപതിലേറെയും വീടുകൾക്ക് നാശം സംഭവിച്ചു. 20ാം വാർഡിൽ പൊയ്ലുങ്ങൽ സുലൈമാെൻറ വീട് തകർന്നു. പ്രദേശം കടലേറ്റത്തിലും മഴയിലും വെള്ളക്കെട്ടിലായതിനാൽ കണക്കെടുപ്പ് പൂർണമായിട്ടില്ല. അഴീക്കോട് ഇബ്രാഹിം റോഡിൽ മരം വീണ് വൈദ്യുതി തൂൺ ഒടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story