Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:15 AM IST Updated On
date_range 18 July 2018 11:15 AM ISTശ്രീകോവിൽ പുനർനിർമാണത്തിന് തുടക്കം
text_fieldsbookmark_border
ഗുരുവായൂർ: ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ ഭഗവതിയുടെ ശ്രീകോവിലിെൻറ പുനർനിർമാണത്തിന് തുടക്കം കുറിച്ച് ഉത്തരംവെക്കൽ നടന്നു. അക്കാരപ്പിള്ളി മാധവൻ നമ്പൂതിരി പൂജ നടത്തി. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരൻ, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി. ഗോപിനാഥൻ, കെ.കെ. രാമചന്ദ്രൻ, െഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. ശങ്കുണ്ണിരാജ് എന്നിവർ ചേർന്ന് ഉത്തരം ഉയർത്തിക്കൊടുത്തു. തേക്ക് തടിയിൽ ഉത്തരവും കഴുക്കോലും നിർമിച്ച് മുകൾ ഭാഗം പലകയടിച്ച് ചെമ്പോല മേഞ്ഞാണ് ശ്രീകോവിലിെൻറ മേൽക്കൂര നിർമിക്കുന്നത്. അമേരിക്കയിൽ താമസിക്കുന്ന ദിലീപ് വെള്ളോടി, അമൃത വെള്ളോടി എന്നിവരുടെ വഴിപാടായാണ് 30 ലക്ഷം രൂപ ചെലവിൽ ശ്രീകോവിൽ പുനർനിർമിക്കുന്നത്. എളവള്ളി ശിവദാസ് ആചാരിയാണ് മുഖ്യശിൽപി. ഒരു മാസത്തിനകം പുനർനിർമാണം പൂർത്തിയാകും. പുനർനിർമാണം നടക്കുന്നതിനാൽ ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് ഒന്നിന് ഭഗവതി ക്ഷേത്രം അടച്ചാൽ വൈകീട്ട് നാലിന് മാത്രമേ തുറക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story