Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:15 AM IST Updated On
date_range 18 July 2018 11:15 AM ISTകാറ്റിൽ മരം വീണ് വീടിെൻറ മേൽക്കൂര തകർന്നു
text_fieldsbookmark_border
വടക്കേക്കാട്: തിങ്കളാഴ്ച രാത്രി ഏഴോടെയുണ്ടായ ശക്തിയായ കാറ്റിൽ മരം മുറിഞ്ഞ് വീണ് വീടിെൻറ മേൽക്കൂര ഭാഗികമായി തകർന്നു. വടക്കേക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് പറയങ്ങാട് അംഗൻവാടിക്കു സമീപം എഴുത്തുപുരയ്ക്കൽ റംലത്തിെൻറ വീടാണ് തകർന്നത്. വീടിന് തൊട്ടടുത്ത പാഴ്മരമാണ് വീണത്. എട്ടു വയസ്സുള്ള ഇളയ മകൾ മുറിയിലിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം. ശബ്ദം കേട്ട റംലത്ത് കുട്ടിയെ എടുത്ത് പുറത്തേക്കോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ വാർഡ് അംഗം ഷാലിയ ചെമ്മണ്ണൂർ, വടക്കേക്കാട് വില്ലേജ് ഒാഫിസർ രുഗ്മിണി ദേവി എന്നിവർ വീട് സന്ദർശിച്ചു. സർക്കാറിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഇവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story