Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 2:02 PM IST Updated On
date_range 17 July 2018 2:02 PM ISTനഗരത്തിൽ കക്കൂസ് മാലിന്യം തള്ളി; രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
തൃശൂർ: തൃശൂർ നഗരത്തിൽ കക്കൂസ് മാലിന്യം തള്ളിയവരും രണ്ട് ടാങ്കർ ലോറികളും പൊലീസ് പിടിച്ചെടുത്തു. കോതമംഗലം കല്ലിങ്ങൽ എബിന്‍(26), മുളങ്കുന്നത്തുകാവ് പഴയട്ടി ജിനേഷ് (29) എന്നിവരാണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട സുഗുണന്‍ എന്നയാള്‍ക്കുവേണ്ടി തിരച്ചിൽ തുടങ്ങി. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. വടക്കേചിറക്കടുത്തും നവഗ്രഹക്ഷേത്രത്തിന് പിറകിലും ദേവസ്വം ജീവനക്കാർ താമസിക്കുന്ന ക്വാട്ടേഴ്സുകളുടെ മുറ്റത്തുമാണ് കക്കൂസ് മാലിന്യം തള്ളിയത്. മഴയിൽ സമീപത്തെ വീടുകളിലേക്ക് മാലിന്യം കയറി. പ്രദേശമാകെ കടുത്ത ദുർഗന്ധമാണ്. ദേവസ്വം ബോർഡിെൻറ ക്വാട്ടേഴ്സിൽ താമസിക്കുന്ന നാൽപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കിണറും മലിനമായി. ലോറികളിലെത്തിയവരെ നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപിച്ചത്. നഗരത്തിന് നടുക്ക്, കൊച്ചിൻദേവസ്വം ബോർഡ് സ്ഥലത്ത്, മാലിന്യമൊഴുക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സംഘടിച്ചെത്തിയവരാണ് ഇവരെ പിടികൂടിയത്. നഗരത്തിെൻറ പല ഭാഗത്തും ഇത്തരം മാലിന്യം നിറച്ച ടാങ്കറുകൾ നിർത്തിയിടാറുണ്ടെന്നും ആളുകളുടെ ശ്രദ്ധയൊഴിയുന്ന സാഹചര്യത്തിൽ മാലിന്യം കാനകളിലേക്കും, തുറസ്സായ ഇടങ്ങളിലേക്കും ഒഴുക്കി വിടുകയാണെന്നും പിടിയിലായയാൾ പറഞ്ഞു. കക്കൂസ് മാലിന്യം സ്വന്തം സ്ഥലത്തുതട്ടിയിട്ടും ദേവസ്വം ബോർഡ് ഗൗരവത്തിൽ ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story