Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടയം: കർഷക സംഘം...

പട്ടയം: കർഷക സംഘം കുത്തിയിരിപ്പ്‌ സമരം തുടങ്ങി

text_fields
bookmark_border
തൃശൂര്‍: ജില്ലയിലെ മലയോര കര്‍ഷകര്‍ക്കെല്ലാം ഉപാധിരഹിത പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ട്‌ കേരള കര്‍ഷക സംഘം കലക്‌ടറേറ്റിന്‌ മുന്നില്‍ പത്തുദിന കുത്തിയിരിപ്പ്‌ സമരം തുടങ്ങി. 1977 ജനുവരി ഒന്നിന് മുമ്പ് കൃഷിഭൂമി കൈവശമുള്ള നാേലക്കർവരെയുള്ളവർക്ക് പട്ടയം നൽകുമെന്ന എൽ.ഡി.എഫ് പ്രഖ്യാപനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. പതിറ്റാണ്ടുകളായുള്ള മലയോര കർഷകരുെട പട്ടയത്തിനുള്ള മുറവിളിക്ക് പരിഹാരമുണ്ടാക്കാൻ അടിയന്തര ഇടപെടലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. റവന്യൂ - വനം വകുപ്പുതല സംയുക്ത പരിശോധനകളിലെ അപാകതകൾ പരിഹരിക്കെപ്പടണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സംഘം ജില്ല പ്രസിഡൻറ് മുരളി പെരുനെല്ലി അധ്യക്ഷത വഹിച്ചു. എ.എസ്‌.കുട്ടി, പി.ആര്‍. വര്‍ഗീസ്‌, സെബി ജോസഫ്‌, ഖയ്യൂമ്മ എന്നിവർ പ്രസംഗിച്ചു. എം.എം.അവറാച്ച​െൻറ നേതൃത്വത്തിലാണ്‌ ദശദിന കുത്തിയിരിപ്പ്‌ സമരം നടക്കുന്നത്‌. ദിവസവും രാവിലെ 10 മുതല്‍ 5 വരെയാണ്‌ സമരം. നൂറ്‌ കണക്കിന്‌ കര്‍ഷകര്‍ കുടുംബസമരത്തില്‍ പങ്കെടുക്കുന്നുണ്ട്‌. ജില്ല സെക്രട്ടറി പി.കെ. ഡേവീസ്‌ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story