Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 2:02 PM IST Updated On
date_range 17 July 2018 2:02 PM ISTഗവ.എൻജിനീയറിങ് കോളജ് കവർച്ച-ആളെ തിരിച്ചറിഞ്ഞെന്ന് സൂചന
text_fieldsbookmark_border
തൃശൂർ: ഗവ. എൻജിനീയറിങ് കോളജിലെ പ്രിൻസിപ്പലിെൻറ മുറിയിൽനിന്ന് 37 ലക്ഷം കവർന്ന സംഭവത്തിൽ മോഷ്്ടാവിനെ തിരിച്ചറിഞ്ഞെന്ന് സൂചന. കേസ് അന്വേഷണം സിറ്റി നിഴൽ പൊലീസ് ഏറ്റെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുള്ള ആളെ കേന്ദ്രീകരിച്ചും കവർച്ച രീതിയും മനസ്സിലാക്കിയാണ് ആളിലേക്ക് എത്തിയതെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണ സംഘം തയാറായില്ല. പ്രതി ഉടൻ അറസ്റ്റിലാവുമെന്ന് സംഘം പറഞ്ഞു. ശനിയാഴ്ചയാണ് പ്രിൻസിപ്പലിെൻറ മുറിയിൽ നിന്നും പണം കവർന്നത്. മോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാരെയും മുൻജീവനക്കാരെയുമുൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രവേശന ഫീസിനത്തില്‍ ലഭിച്ച പണമാണ് നഷ്ടപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story