Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 2:00 PM IST Updated On
date_range 17 July 2018 2:00 PM ISTഎൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിച്ച് കോൺഗ്രസ് അംഗത്തിെൻറ വോട്ട്
text_fieldsbookmark_border
കൊണ്ടാഴി: കോൺഗ്രസ് അംഗം എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ കോൺഗ്രസിന് കൊണ്ടാഴി പഞ്ചായത്ത് ഭരണം നഷ്ടമായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും കോണ്‍ഗ്രസ് അംഗവുമായ പി.ആര്‍. പ്രകാശനാണ് എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്. പതിനഞ്ച് അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിനും കോണ്‍ഗ്രസിനും ഏഴ് വീതം അംഗങ്ങളും ബി.ജെ.പിക്ക് ഒരംഗവുമാണുള്ളത്. ആറ് കോണ്‍ഗ്രസ് അംഗങ്ങളും ബി.ജെ.പി അംഗവും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ടു നിന്നു. കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന പി.ആര്‍. പ്രകാശനും ഏഴ് എല്‍.ഡി.എഫ് അംഗങ്ങളും അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ കോണ്‍ഗ്രസിലെ ആർ. ശ്രീദേവിക്കാണ് പ്രസിഡൻറ് സ്ഥാനം നഷ്ടമായത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ വിപ്പ് പ്രകാശന്‍ നേരിട്ട് കൈപ്പറ്റിയിരുന്നില്ല. പ്രകാശനെ നേരില്‍ കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിപ്പ് വീടിെൻറ ചുവരില്‍ പതിക്കുകയായിരുന്നു. രണ്ട് ദിവസമായി സ്ഥലത്തില്ലാതിരുന്ന പ്രകാശന്‍ രാവിലെ പത്തിന് തന്നെ പഞ്ചായത്തിലെത്തി. പതിനൊന്നരയോടെ അവിശ്വാസം വിജയിച്ചതായി വരണാധികാരിയായിരുന്ന പഴയന്നൂര്‍ ബി.ഡി.ഒ പ്രഖ്യാപിച്ചു. തുടര്‍ന്ന് പഞ്ചായത്തില്‍ തടിച്ചു കൂടിയിരുന്ന എല്‍.ഡി.എഫ് പ്രവര്‍ത്തകരും പഞ്ചായത്തംഗങ്ങളും ആഹ്ലാദ പ്രകടനം നടത്തി. കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്ത് പഞ്ചായത്തില്‍ വികസനമുരടിപ്പായിരുന്നെന്നും പഞ്ചായത്തിലെ പദ്ധതികള്‍ വേണ്ട വിധത്തില്‍ നടപ്പാക്കുന്നതിനും അതിന് നേതൃത്വം നല്‍കുന്നതിനും പ്രസിഡൻറായിരുന്ന ആര്‍. ശ്രീദേവി പരാജയപ്പെട്ടതിനാലാണ് അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തതെന്നും പ്രകാശന്‍ പറഞ്ഞു. കുതിരക്കച്ചവടത്തിലൂടെയാണ് അവിശ്വാസം വിജയിച്ചതെന്നും കൂറുമാറ്റ നിരോധനനിയമ പ്രകാരം പ്രകാശനെതിരെ നടപടിയെടുക്കുന്നതിനായി ഡി.സി.സിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് പി.എം. മണികണ്ഠന്‍ അറിയിച്ചു. പുതിയ പ്രസിഡൻറിനെ എല്‍.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി വി.എം. കൃഷ്ണകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story