Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 2:00 PM IST Updated On
date_range 17 July 2018 2:00 PM ISTകെ.പി.എൻ നമ്പീശൻ അനുസ്മരണം
text_fieldsbookmark_border
വടക്കാഞ്ചേരി: പൊതുപ്രവർത്തകർക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് കെ.പി.എൻ നമ്പീശൻ എന്ന് അനിൽ അക്കര എം.എൽ.എ. കെ.പി.എൻ നമ്പീശൻ മൂന്നാം അനുസ്മരണം കുമ്പളങ്ങാട് വായനശാലയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനശാല പ്രസിഡൻറ് കെ. സേതുമാധവൻ അധ്യക്ഷത വഹിച്ചു. കിടപ്പുരോഗികൾക്കുള്ള ധനസഹായം വിതരണവും തലപ്പിള്ളി താലൂക്കിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പുരസ്കാരം ലഭിച്ച എം.വി. സുരേഷിനെ ആദരിക്കുകയും ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.കെ. ഗോപാലൻ, എ.എസ്. സുരേന്ദ്രൻ, ചന്ദ്രമോഹൻ കുമ്പളങ്ങാട്, ജയപ്രീതാ മോഹൻ, എം.എ. വേലായുധൻ, കെ.കെ. ജയപ്രകാശ്, കെ.കെ. ദിലീപ്, പി.വി. പാപ്പച്ചൻ, സി. പ്രതീഷ്, ചന്ദ്രികമ്മ, അജീഷ് കർക്കിടകത്ത്, എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story