Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകനത്ത മഴ : മലയോര...

കനത്ത മഴ : മലയോര മേഖലയിൽ വൻ നാശം

text_fields
bookmark_border
ഒല്ലൂർ: തുടർച്ചയായ കനത്ത മഴ മലയോര മേഖലയിൽ വൻ നാശം വിതച്ചു. പുത്തൂർ പഞ്ചായത്തിൽ ഒട്ടേറെ വീടുകൾ തകർന്നു. മരോട്ടിച്ചാൽ കൈനിക്കുന്ന് കളരിക്കൽ ബേബി, കള്ളായിക്കുന്ന് മാങ്കാല ഗിരിജ, വെട്ടുകാട് തമ്പുരാട്ടി മലക്കി വീട്ടിൽ ത്രേസ്യ രാജു, മാന്ദാമംഗലം കോപ്പിൽ സുബ്രഹ്മണ്യൻ, ഇളംതുരുത്തി എ.കെ.ജി നഗറിൽ ചാത്തക്കുടത്ത് ശ്രീധരൻ, ചെട്ടിയത്ത് ഓമന, ചൂലിശ്ശേരി റപ്പായി എന്നിവരുടെ വീടുകളാണ് തകർന്നത്. നടത്തറ മുളയം തടത്തിൽ ഗീതയുടെ വീടും ഇടിഞ്ഞുവീണു. ഒല്ലൂർ എടക്കുന്നിയിൽ മണപ്പാട്ടുപറമ്പിൽ കരുവാൻ മണി, കാക്കനാടൻ കൊച്ചെക്കൻ, കാക്കനാടൻ കൊച്ചുമോൻ എന്നിവരുടെ വീടുകൾ പൂർണമായും തകർന്നു. വലക്കാവ് നെല്ലാനിയിൽ തിരുക്കോവിൽ പ്രിയ ശിവ​െൻറ കുടുംബം വെള്ളം കയറി ഭീഷണി നേരിടുകയാണ്. ഇവരെ മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. വാഴക്കൃഷി മേഖലയിലും മഴ നാശം വിതച്ചു. വനമേഖലയിൽ സ്ഥാപിച്ച വൈദ്യുതി വേലികളിൽ മരങ്ങൾ വീണ് സോളാർ പാനലുകൾ തകർന്നു. ഇവയുടെ പ്രവർത്തനം നിലച്ചു. ഒല്ലൂർ വ്യവസായ എസ്റ്റേറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. ശിഖരങ്ങൾ വീണ് വൈദ്യുതി ലൈനുകളും പൊട്ടിവീണു. അപായമില്ല. സിഡ്‌കോ ഓഫിസിന്മേൽ മരങ്ങൾ വീണ് ഓഫിസി​െൻറ പ്രവർത്തനം തടസ്സപ്പെട്ടു. ക്രിസ്റ്റഫർ നഗർ ഫാത്തിമ റോഡിൽ പ്ലാവ് വീണ് വൈദ്യുതി തൂൺ വീടിനു മുകളിൽ വീണു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story