Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂരിൽ ശക്തമായ...

തൃശൂരിൽ ശക്തമായ കടലേറ്റം

text_fields
bookmark_border
തൃശൂർ: തൃശൂർ ജില്ലയില്‍ മഴക്ക് തിങ്കളാഴ്ച ഉച്ചയോടെ ശമനമായെങ്കിലും തീരമേഖലകളിൽ കടലേറ്റം രൂക്ഷം. ഒപ്പം മലയോര മേഖലകളിൽ കാറ്റിൽ മരങ്ങൾ കടപുഴകുന്നുമുണ്ട്. മലയോരയാത്രകള്‍ ഒഴിവാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രത നിർദേശമുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറിത്താമസിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കൊടുങ്ങല്ലൂർ മേഖലയിൽ അഴീക്കോട് ഇടിയൻ ചാലുകര മുതൽ ചാമക്കാലവരെയും വാടാനപ്പള്ളി ഭാഗത്തും ചാവക്കാട് േമഖലയിലുമാണ് രൂക്ഷമായ കടൽ ആക്രമണം. മുനക്കക്കടവിൽ വെള്ളക്കെട്ടിലായ 20 വീടുകളിൽ നിന്നും ഫയർഫോഴ്സ് എത്തി വെള്ളം കടലിലേക്ക് ഒഴുക്കി. അതിനിടെ കടൽക്ഷോഭ പ്രേദശങ്ങൾ കലക്ടർ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവും ഉണ്ടായി. പ്രതിഷേധത്തിെനാടുവിൽ അഴീക്കോട് മേഖലയിൽ കലക്ടർ ടി.വി. അനുപമയും ചാവക്കാട് സബ് കലക്ടർ രേണുകയും എത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story