Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെടിക്കെട്ടിൽ കർശന...

വെടിക്കെട്ടിൽ കർശന നിയന്ത്രണവുമായി കേന്ദ്രം

text_fields
bookmark_border
തൃശൂർ: കേന്ദ്ര എക്സ്േപ്ലാസീവ് നിയമത്തിൽ ഭേദഗതികൾ വരുത്തി വെടിക്കെട്ട് ചട്ടങ്ങൾ വീണ്ടും കടുപ്പിച്ച് കേന്ദ്ര സർക്കാർ. നേരത്തെ വെടിക്കെട്ടിൽ മാത്രമായിരുന്നുവെങ്കിൽ നിർമാണ-വിപണന കേന്ദ്രങ്ങൾക്കുള്ള നിയമം കർശനമാക്കിയത് ഉൾപ്പെടെ ഭേദഗതികളടങ്ങുന്ന കരട് വിജ്ഞാപനമാണ് കഴിഞ്ഞദിവസം കേന്ദ്രം പുറത്തിറക്കിയത്. എട്ട് നിർദേശങ്ങളും 35 നിബന്ധനകളും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പടക്കക്കടകൾ ഇനി ഒറ്റപ്പെട്ട തുറസ്സ് സ്ഥലത്ത് മാത്രമേ പ്രവർത്തിപ്പിക്കാനാവൂ. സമീപത്ത് ഷോപ്പിങ് മാൾ അടക്കം മറ്റ് സ്ഥാപനങ്ങൾ പാടില്ല. നിലം മുതൽ ആകാശം വരെ തുറന്നിട്ടതും ആളൊഴിഞ്ഞ േമഖലയിലും സ്വതന്ത്രമായ കെട്ടിടത്തിലും വേണം പടക്ക വിൽപന. ഇതിന് ഒന്നര മീറ്ററിലധികം വീതിയോടെ അടിയന്തര വാതിലും വേണം. തട്ടുകളോ അറകളോ മുറിക്കകത്ത് പാടില്ലെന്നും നിയമം വ്യക്തമാക്കുന്നു. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന പടക്ക നിർമാണ- വിപണന ശാലകൾക്കുള്ള പൂട്ട് കൂടിയാണ് ഭേദഗതി. നിയമം ശക്തമാക്കിയാൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ വ്യാപക പടക്ക വിൽപന ശാലകളും വെടിമരുന്ന് സാമഗ്രികളുടെ നിർമാണ കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ടി വരും. മാത്രമല്ല വെടിക്കെട്ട് നടക്കുന്ന സ്ഥലത്തി​െൻറ 250 മീറ്റർ ചുറ്റളവിൽ ആശുപത്രി, സ്കൂളുകൾ, ഷോപ്പിങ് മാൾ എന്നിവ പാടില്ലെന്നും വ്യക്തമാക്കുന്നു. ലിഥിയം അടക്കം എട്ടിനങ്ങളുടെ ഉപയോഗം വെടിമരുന്നിൽ നിരോധിച്ചിട്ടുണ്ട്. പടക്ക വിപണനശാലകൾക്ക് ഡിസ്േപ്ല ഓപറേറ്റർ, അസി. ഓപറേറ്റർ എന്നിവരുടെ പേരിലേ ഇനി ലൈസൻസ് അനുവദിക്കൂ. ഇവരുടെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, വിൽക്കുന്ന ഇനങ്ങൾ തുടങ്ങിയ വിശദാംശം കടക്ക് മുന്നിൽ പ്രദർശിപ്പിക്കണം. അപേക്ഷിക്കുേമ്പാൾ പൊതുനഷ്ട ഇൻഷുറൻസ് ഉൾപ്പെടെ എടുക്കണം. കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തി​െൻറ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് നിയമം കർശനമാക്കാൻ കേന്ദ്രം തീരുമാനിച്ചത്. ഇതിനായി നിയോഗിച്ച സമിതിയുടെ ശിപാർശ പരിഗണിച്ചാണ് നിയമ ഭേദഗതി. കഴിഞ്ഞ തൃശൂർ പൂരം വെടിക്കെട്ടിന് നിയമം ആശങ്കയുണ്ടാക്കിയെങ്കിലും സർക്കാർ ഇടപെടലോടെയാണ് മറികടന്നത്. അടുത്ത ദീപാവലിക്ക് മുമ്പ് നിയമമാകുന്ന ഭേദഗതിയിൽ ആഗസ്റ്റ് 20നകം പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം. സംസ്ഥാനത്ത് ആയിരത്തോളം വെടിക്കെട്ട് ലൈസൻസികളും 16,000 പടക്ക വിപണന ശാലകളുമുണ്ടെന്നാണ് കണക്ക്. ഇവയിലെ കർശന പരിശോധനകളടക്കമുള്ളവയും ഭേദഗതിയിലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story