Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2018 5:35 AM GMT Updated On
date_range 16 July 2018 5:35 AM GMTകാറ്റ്, മഴ; വൻനാശം
text_fieldsbookmark_border
എരുമപ്പെട്ടി: ഞായറാഴ്ച പുലർച്ചയുണ്ടായ കാറ്റിലും മഴയിലും വേലൂർ, എരുമപ്പെട്ടി, കടങ്ങോട്, വരവൂർ പ്രദേശങ്ങളിൽ വ്യാപക നഷ്ടം. മരങ്ങൾ വീണ് പ്രദേശത്തെ 13 വീടുകൾ ഭാഗികമായി തകർന്നു. വിവിധ സ്ഥലങ്ങളിൽ മരക്കൊമ്പ് വീണ് വൈദ്യുതി കമ്പി പൊട്ടി മണിക്കൂറുകളോളം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. വ്യാപക കൃഷി നാശവുമുണ്ടായി. വാഴ, കവുങ്ങ്, തെങ്ങ്, റബർ എന്നിവ ധാരാളമായി നശിച്ചു. കരിയന്നൂർ, എരുമപ്പെട്ടി, തിപ്പല്ലൂർ പ്രദേശങ്ങളിൽ മരം വീണ് വൈദ്യുതി കമ്പികൾ പൊട്ടി. പഴിയോട്ടുമുറി കടക്കുഴിയിൽ വൈദ്യുതി തൂൺ മുറിഞ്ഞ് വീണു. തയ്യൂർ ഗവ. ഹൈസ്കൂൾ തൊടിയിലെ തേക്കിെൻറ ചില്ല പൊട്ടി 11 കെ.വി ലൈനിൽ വീണു. തയ്യൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്ത് വൻമരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. എരുമപ്പെട്ടി കരിയന്നൂർ കേളം പുലാക്കിൽ ഹൈദ്രോസു കുട്ടി, കരിയന്നൂർ വീട്ടിൽ ഭാരതി എന്നിവരുടെ വീടിന് മുകളിലേക്ക് മരം വീണു. കരിയന്നൂർ ഐനിപ്പുള്ളി സിദ്ധാർഥൻ, തെക്കുമുറി മരുതംകാട്ട് രാധ എന്നിവരുടെ വീടിെൻറ മേൽക്കൂര നിലംപൊത്തി. വേലൂർ പഞ്ചായത്തിലെ തയ്യൂർ ചീരോത്ത് രാധ, വെള്ളിപറ്റ കോളനിയിലെ കോട്ടപ്പുറത്ത് ഷീബ, പാട്ട്യാത്തുവളപ്പിൽ സുമതി, പഴവൂർ ആനക്കക്കിൽ ജാനകി എന്നിവരുടെയും വീടുകൾ മരംവീണ് തകർന്നു. തയ്യൂർ ചിങ്ങപുരത്ത് കൊച്ചനിയെൻറയും കോടശ്ശേരി നെടിയേടത്ത് ഗിരീഷിെൻറയും വീടും ചാലക്കൽ തോമസിെൻറ വീടിനോട് ചേർന്നുള്ള മോട്ടോർഷെഡും മരം വീണ് തകർന്നു. കടങ്ങോട് പഞ്ചായത്തിലെ തെക്കുമുറി പെരുമ്പാറകുന്നിൽ കുഞ്ഞയ്യപ്പൻ, പെരുമ്പാറക്കുന്ന് കഴുങ്ക് വളപ്പിൽ ബിബിന, ചിറമനേങ്ങാട് നെല്ലിക്കുന്ന് പുതുവീട്ടിൽ അബ്ദുല്ല, നെല്ലിക്കുന്ന് നെല്ലിപറമ്പിൽ സുബൈർ എന്നിവരുടെ വീട് മരം വീണ് തകർന്നു. വരവൂർ പഞ്ചായത്തിലെ തളി പാറപ്പുറം കാത്തോട്ടിൽ മറിയയുടെ വീടിെൻറ അടുക്കള മരം വീണ് തകർന്നു. മറിയ തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ പരിക്കേറ്റില്ല. കരിയന്നൂർ കേളം പുലാക്കിൽ അഷറഫിെൻറ വീടിെൻറ മതിൽ തേക്ക് വീണ് തകർന്നു. എരുമപ്പെട്ടി മസ്ജിദ് റോഡിനു സമീപത്തെ അരുവക്കുഴി തോമസിെൻറയും അരുവക്കുഴി പൊന്നൂസിെൻറയും പുരയിടത്തിലെ തെങ്ങ്, മാവ്, തേക്ക് എന്നിവയും കാറ്റിൽ നിലംപൊത്തി.
Next Story