Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2018 5:47 AM GMT Updated On
date_range 13 July 2018 5:47 AM GMTരക്ഷാ പ്രവർത്തനങ്ങൾക്ക് ദയ ആശുപത്രിയിൽ സൗജന്യ പരിശീലനം
text_fieldsbookmark_border
തൃശൂർ: അടിയന്തര ഘട്ടത്തിൽ നൽകേണ്ട ചികിത്സക്കും രക്ഷാ പ്രവർത്തനങ്ങൾക്കും ദയ ആശുപത്രിയിൽ സൗജന്യ പരിശീലനം. ആംബുലൻസ് ഡ്രൈവർമാർ, പൊലീസ് ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ, ഓട്ടോ ഡ്രൈവർമാർ, വിദ്യാർഥികൾ, ഓഫിസ് ജീവനക്കാർ, യുവജനങ്ങൾ തുടങ്ങിയവർക്കായാണ് പരിശീലനമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ മെഡിസിൻ, ട്രോമാകെയർ - ന്യൂറോ സർജിക്കൽ വിഭാഗം വിദഗ്ധ ഡോക്ടർമാർ ക്ലാസെടുക്കും. 13 മുതൽ തുടർച്ചയായി ആറ് വെള്ളിയാഴ്ചകളിലാണ് പരിശീലനം. പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും നൽകും. 2.30 ന് സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യും. ലോകാരോഗ്യ ദിനമായ ജൂലൈ 14ന് നഗരസഭ പെരിങ്ങാവ് ഡിവിഷനിൽ 10 ദലിത് വനിതകൾക്ക് ഒരു വർഷത്തേക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ് നൽകും. അഞ്ച് ക്ഷയരോഗ ബാധിതർക്ക് ആറ് മാസത്തേക്ക് പോഷകാഹാരക്കിറ്റും വിതരണം ചെയ്യും. ശനിയാഴ്ച്ച വൈകീട്ട് 3.30ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ദയ ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്ക് സാമൂഹിക പ്രവർത്തകർക്ക് കെ.കെ. കൊച്ച് സമ്മാനം നൽകും. ആശുപത്രി ഡയറക്ടർ എം.എം. അബ്ദുൽ ജബ്ബാർ, അഡ്മിനിസ്ട്രേറ്റർ കെ. ജയരാജൻ, കൺസൾട്ടൻറ് ന്യൂറോ സർജൻ ഡോ. എം. ബാലു മോഹൻ, മാർക്കറ്റിങ് മാനേജർ ഹമീദ് മുഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story