Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2018 5:45 AM GMT Updated On
date_range 13 July 2018 5:45 AM GMTമേലൂരിൽ മുച്ചക്ര വാഹനം വിതരണം
text_fieldsbookmark_border
ചാലക്കുടി: മേലൂർ പഞ്ചായത്തിൽ അംഗ പരിമിതർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. ആദ്യമായാണ് പഞ്ചായത്തിൽ സർവേ നടത്തി അർഹരായ എല്ലാ അംഗ പരിമിതർക്കും ഒരുമിച്ച് മുച്ചക്ര വാഹന വിതരണം ചെയ്യുന്നത്. ജില്ല പഞ്ചായത്തും, മേലൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി 16 പേർക്ക് 12 ലക്ഷം രൂപ െചലവിൽ നൽകിയ മുച്ചക്ര വാഹനത്തിെൻറ വിതരണം മേലൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. എസ്. സുനിത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വിക്ടോറിയ ഡേവിസ്, മെമ്പർമാരായ സതി രാജീവ്, ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു. കെൽട്രോൺ ആണ് വാഹനത്തിെൻറ വിതരണ ചുമതല ഏറ്റെടുത്തത്. സുരക്ഷ ബോധവത്കരണം ചാലക്കുടി: ഗോൾഡൻ നഗർ റസിഡൻറ്സ് അസോസിയേഷനിൽ സുരക്ഷ ബോധവത്കരണ ക്ലാസ് നടത്തി. ചാലക്കുടി ജനമൈത്രി പൊലീസിെൻറ ആഭിമുഖ്യത്തിലാണ് മഴക്കാല സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തിയത്. എസ്.ഐ ജയേഷ് ബാലൻ ഉദ്ഘാടനം ചെയ്തു. എ.ഐ. ബാഹുലേയൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ കെ.എം. ഹരിനാരായണൻ, ബിന്ദു ശശികുമാർ, പി.ഡി. ദിനേശ്, രാജപ്പൻ, സി. ബാലകൃഷ്ണൻ, സി.വി. പൗലോസ്, എ.എസ്.ഐ ഡേവീസ് എന്നിവർ സംസാരിച്ചു.
Next Story