Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2018 5:26 AM GMT Updated On
date_range 12 July 2018 5:26 AM GMTജയ്ഹിന്ദ് മാര്‍ക്കറ്റിലും കൈയേറ്റം ഒഴിപ്പിച്ചു
text_fieldsbookmark_border
തൃശൂര്‍: കൈയേറ്റങ്ങൾക്ക് എതിരെ നടപടി കർശനമായി തുടരുന്നു. കോർപറേഷൻ ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് മാര്‍ക്കറ്റ് കെട്ടിടത്തിലെ അനധികൃത നിർമാണങ്ങളാണ് വ്യാഴാഴ്ച കോർപറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയത്. ജയ്ഹിന്ദ് മാര്‍ക്കറ്റ് ബില്‍ഡിങ്ങിലെ വ്യാപാര സ്ഥാപനങ്ങള്‍ മുന്നിലേക്ക് നീട്ടിയെടുത്ത ട്രസ് റൂഫുകളും ക്രോസ് ബോര്‍ഡുകളും പൊളിച്ചു നീക്കിയവയിൽ ഉൾപ്പെടും. വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകള്‍ ഒഴിച്ചിടണമെന്ന് വ്യാപാരികള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ഇതിന് മുന്നോടിയായി അനധികൃത നിർമാണങ്ങള്‍ സ്വന്തം നിലയില്‍ പൊളിച്ചു നീക്കാൻ കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കോർപറേഷൻ നോട്ടീസുകള്‍ വ്യാപാരികള്‍ തുടര്‍ച്ചയായി അവഗണിച്ച സാഹചര്യത്തിലാണ് െപാലീസ് സംരക്ഷണത്തോടെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റിയത്. റവന്യൂ ഓഫിസര്‍ എം.എന്‍. സഞ്ജയന്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍മാരായ ടി.ജെ. പോള്‍, എം.ജി. ദിലീപന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിനോയ്, നിസാര്‍, മുഹമ്മദ് ഇക്ബാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നേരത്തെ കിഴക്കേകോട്ടയിലും പാട്ടുരായ്ക്കലിലും അനധികൃത നിർമാണങ്ങള്‍ പൊളിച്ചു നീക്കിയിരുന്നു. കോർപറേഷൻ പ്രദേശങ്ങളിലെ മുഴുവന്‍ കൈയേറ്റങ്ങളും പൂര്‍ണമായി ഒഴിപ്പിക്കാൻ മുന്‍ ഡെപ്യൂട്ടി മേയര്‍ വർഗീസ് കണ്ടംകുളത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെട്ടിട പരിപാലന സമിതികളുടെ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. തുടർന്ന് കോർപറേഷെൻറ 72 കെട്ടിടങ്ങള്‍ക്ക് പരിപാലന സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. അതിലെ 11 കെട്ടിടങ്ങളുടെ പരിപാലന സമിതികൾ വ്യാഴാഴ്ച യോഗം ചേർന്നാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് തീരുമാനിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താനും തീരുമാനിച്ചു. കൈയേറ്റങ്ങള്‍ പൊളിച്ചുകളഞ്ഞ് നടപടി ഒഴിവാക്കാന്‍ വ്യാപാരികൾക്ക് നോട്ടീസ് നൽകിയതും യോഗതീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ്.
Next Story