Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2018 5:23 AM GMT Updated On
date_range 12 July 2018 5:23 AM GMTകഴിഞ്ഞ വർഷങ്ങളെക്കാൾ അണക്കെട്ടുകൾ സമൃദ്ധിയിൽ
text_fieldsbookmark_border
തൃശൂർ: മഴക്കമ്മിയുണ്ടെങ്കിലും ഡാമുകൾ സമൃദ്ധിയിലാണ്. ബുധനാഴ്ച പീച്ചിയിലെ ജലനിരപ്പ് 73 മീറ്ററാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 66.28 മീറ്റർ ആയിരുന്നു ജലനിരപ്പ്. 79.25 മീറ്ററാണ് പീച്ചി അണക്കെട്ടിെൻറ പരമാവധി സംഭരണ ശേഷി. മഴ ഇതേപോലെ തുടർന്നാൽ 2014ന് പിന്നാലെ ഇക്കുറി പീച്ചി അണക്കെട്ടിെൻറ ഷട്ടറുകൾ തുറക്കേണ്ടി വരും. 78.60ന് മുകളില്‍ വെള്ളം ലഭിച്ചാൽ ഷട്ടറുകള്‍ തുറക്കാനാവും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സംഭരണ ശേഷിയുള്ള ചിമ്മിനി അണക്കെട്ടിൽ ഇതുവരെ 62.70 മീറ്റര്‍ ജലമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 51.93 മീറ്റര്‍ വെള്ളമാണ് ഇൗസമയം ലഭിച്ചത്. 79.27 മീറ്ററാണ് ചിമ്മിനി അണക്കെട്ടിെൻറ പരമാവധി സംഭരണ ശേഷി. വാഴാനി അണക്കെട്ടിൽ 54.58 മീറ്റര്‍ വെള്ളം ഇതുവരെ സംഭരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 50.65 മീറ്റര്‍ ജലം ഉയർന്നു. 62.48 മീറ്ററാണ് വാഴാനി അണക്കെട്ടിെൻറ പരമാവധി സംഭരണ ശേഷി. കഴിഞ്ഞമാസത്തിന് സമാനം മഴ നന്നായി പെയ്തിരുന്നുവെങ്കിൽ അണക്കെട്ടുകൾ നിറയുമായിരുന്നു. മഴ തുടരുകയാണെങ്കില്‍ കാര്‍ഷികാവശ്യത്തിനും കുടിവെള്ളത്തിനും സമൃദ്ധമായി വെള്ളം ലഭിക്കും. വെള്ളം ഇല്ലാത്തതിനാൽ കഴിഞ്ഞ വര്‍ഷം പീച്ചി അണക്കെട്ടിൽ നിന്നും കാര്‍ഷികാവശ്യത്തിന് വെള്ളം തുറന്നു വിട്ടിരുന്നില്ല. ഇതുമൂലം ജില്ലയിലെ കോള്‍ കര്‍ഷകരടക്കമുള്ളവര്‍ വലിയ പ്രതിസന്ധിയിലുമായി. ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് പെരിങ്ങല്‍കുത്ത് അണക്കെട്ടിെൻറ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
Next Story