Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2018 5:23 AM GMT Updated On
date_range 12 July 2018 5:23 AM GMTറോസ്യേച്ചീടെ സ്വപ്നങ്ങളും കുറേ വിടൽസും
text_fieldsbookmark_border
തൃശൂർ: റോസ്യേച്ചിക്ക് കുറേ സ്വപ്നങ്ങളുണ്ട്. റോസ്യേച്ചി ആരാന്നല്ലെ? മ്മടെ എം.എൽ. റോസി തന്നെ; സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ. ഒട്ടും മോശെമാന്നുമല്ല. നഗരത്തിൽ മാലിന്യം അടിഞ്ഞു കൂടരുത്. അതാണ് റോസ്യേച്ചീടെ ലക്ഷ്യം. അതിന് റോസ്യേച്ചിക്ക് കുറേ സ്വപ്നങ്ങളുണ്ടെന്ന് ബുധനാഴ്ച്ച നഗരസഭ കൗൺസിൽ േയാഗത്തിൽ പറഞ്ഞത് മ്മടെ ഫ്രാൻസിസ് ചാലിശ്ശേര്യണ്. അത് ഒന്നൊന്നായി ചാലിശ്ശേരി വിവരിച്ചു: 'മാലിന്യം േശഖരിക്കാൻ ആദ്യം കട തൊട്ങ്ങി. പിന്നെ ആ കടോള് ങ്ങ്ട് പൊളിച്ചു. എെൻറ ഡിവിഷ്യൻല് കട ണ്ട് ട്ടാ. ഇപ്പൊ വീടോൾക്ക് ചാക്ക് കൊടുത്തു. വീടോൾന്ന് അെഞ്ചരട്ട്യാ മാലിന്യം വരണെ. അതിപ്പൊ എടുക്കുണൂംല്യ. മാലിന്യം വേർതിരിക്കാൻ സ്ഥലംണ്ടാ. അതൂംല്യ. ഇതൊക്കെ ആയിട്ട് വേണ്ടേ മാലിന്യം എട്ക്കാൻ. മാലിന്യം എട്ക്കണ കടോള് പൊളിച്ചപ്പൊ ആ ഭാഗക്കെ ങ്ങട് ലാലൂരാ ആയി. സമയാസമയങ്ങളില് മാലിന്യം എട്ക്കണങ്ങ്യ കുടുംബശ്രീക്കാര്ടെ എണ്ണം കൂട്ടണം-ചാലിശേരി പറഞ്ഞു. കോൺഗ്രസിലെ ബൈജു പക്ഷെ, റോസ്യേച്ചിക്ക് പിന്തുണയാണ് നൽകിയത്. ക്ലീൻ സിറ്റിയുടെ ഭാഗമായി തെൻറ ഡിവിഷനിൽ ഏതാണ്ട് 90 ശതമാനം വീടുകളിലും അജൈവ മാലിന്യം ശേഖരിക്കാൻ ചാക്ക് കൊടുത്തു. ഇതിനായി നോട്ടീസ് അടിച്ച് റസിഡൻറ്സ് അസോസിയേഷനുകളിൽ പ്രത്യേക യോഗം നടത്തി. ക്ലാസുകൾ സംഘടിപ്പിച്ചു. കാര്യങ്ങൾ നന്നായി നടക്കവെ മറ്റു ഡിവിഷനുകളിലെ വീടുകളിലും ചാക്കുകൾ വെച്ചു. അതോടെ കുടുംബശ്രീക്കാർക്ക് ജോലിഭാരമായി. വീടുവീടാന്തരം ചാക്കെടുക്കൽ ഇല്ലാതായി. പദ്ധതി വിജയിക്കണമെങ്കിൽ കുടുംബശ്രീ-സേവനശ്രീക്കാരുടെ എണ്ണം കൂട്ടണം-ബൈജു വെടിപ്പായി കാര്യം പറഞ്ഞു. മറ്റു കൗൺസിലർമാരും യോഗത്തിൽ സംബന്ധിച്ച ഹെൽത്ത് സൂപ്പർവൈസർ രാജുവും ഹെൽത്ത് ഇൻസ്പെക്ടർമാരും ഇതുതന്നെ ആവർത്തിച്ചു. മാലിന്യം എടുക്കാൻ ആളില്ല, വാഹനമില്ല...അതോടെ വർധിത വീര്യത്തോടെ റോസ്യേച്ചി കസേരയിൽ നിന്ന് എഴുന്നേറ്റു. എന്നിട്ട് ഒരു പെട്യാ ങ്ങ്ട് പെടച്ചു. 'അതേയ് പല ഡിവിഷ്യൻലും മാലിന്യ ചാക്ക് എടുക്ക്ണണ്ട്. പല ഡിവിഷ്യൻലും ചാക്ക് കൊടുത്തിട്ടില്യ. കൗൺസിലർമാർ ഡിവഷനുകളിൽ ഇറങ്ങി ചെല്ലൂ. വീടുകളിൽ ചാക്ക് വെക്കൂ. ആവശ്യത്തിന് വണ്ടിയൊക്കെയുണ്ട്. ആളുമുണ്ട്. കുറവ് നികത്താം. ഇൗ ജോലിക്ക് തൽപരരായവരെ കണ്ടെത്തൂ. അവർക്ക് ദിവസവും 350 രൂപ വീതം ലഭിക്കും. അഞ്ച് മേഖലകളിൽ മാലിന്യം േവർതിരിക്കാൻ കേന്ദ്രം ഉണ്ടാക്കാം. വേണ്ടത് നിങ്ങടെ മനസ്സാണ്. സഹകരിച്ചാൽ സമർഥമായി മുന്നോട്ടു പോകാം'-ഇൗ ലോകകപ്പ് കാലത്ത് റോസ്യേച്ചി േഗാളടിച്ചു. എങ്ങിനീണ്ട്.
Next Story