Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2018 5:20 AM GMT Updated On
date_range 12 July 2018 5:20 AM GMTമഴക്കുറവിൽ ജില്ല മുമ്പിൽ
text_fieldsbookmark_border
തൃശൂർ: കനത്തമഴയിലും ജില്ലയിൽ മഴയുടെ അളവിൽ കുറവെന്ന് കണക്കുകൾ. 20.3 ശതമാനം മഴയുടെ കുറവാണ് ബുധനാഴ്ച്ച വരെ ജില്ലയിൽ രേഖെപ്പടുത്തിയത്. കുറെ വർഷങ്ങളായി മൺസൂൺ മഴ ലഭിക്കുന്ന കാര്യത്തിൽ ജില്ല ഏറെ പിന്നിലാണ്. വയനാടും തൃശൂർ ജില്ലകളുമായിരുന്നു മഴക്കമ്മിയിൽ മുമ്പന്മാർ. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ശരാശരി മഴ ലഭിച്ചപ്പോൾ രണ്ടുജില്ലകളും പിന്നാക്കം പോയിരുന്നു. എന്നാൽ വേനൽമഴയുടെ പശ്ചാത്തലത്തിൽ വയനാട് മെച്ചപ്പെടുകയും ചെയ്തു. നിലവിൽ കേരളത്തിൽ 4.3 ശതമാനം മഴ കൂടുതൽ ലഭിച്ചിട്ടുണ്ട്. അടുത്ത വർഷങ്ങളിലൊന്നും സമാനമായി മഴ ലഭിച്ചിട്ടില്ല. 1021 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 814മി.മീ മഴയാണ് ഇതുവരെ ജില്ലക്ക് ലഭിച്ചത്. കാസർകോട് ജില്ലയാണ് തൃശൂരിന് പിന്നാലെ രണ്ടാംസ്ഥാനത്തുള്ളത്. എന്നാൽ ഇത് 11 ശതമാനം കുറവു മാത്രമാണുള്ളത്. പത്തനംതിട്ടയിൽ എട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ആറു ശതമാനവും കുറവുണ്ട്. കണ്ണൂരിൽ രണ്ടു ശതമാനവും കുറവുണ്ട്. നേരത്തെ തൃശൂരിനൊപ്പം കുറവിൽ മത്സരിച്ചിരുന്ന വയനാട്ടിൽ രണ്ടു ശതമാനം കൂടുതൽ മഴയാണ് ലഭിച്ചിട്ടുള്ളത്. കാലവർഷം ഏറെ വിസ്തൃതമായ പ്രദേശങ്ങളിൽ പെയ്തിറങ്ങുന്നതിനാൽ ജില്ലയുടെ മാത്രം പ്രശ്നം കൃത്യമായി വിലയിരുത്താനാവില്ല. കഴിഞ്ഞ വർഷങ്ങൾ പരിശോധിച്ചാലും ഇൗ കുറവ് കൃത്യമായി കണക്കാക്കാം. കഴിഞ്ഞ ജൂലൈ 10വരെ 15 ശതമാനം മഴയുടെ കുറവാണ് ജില്ലയിൽ ഉണ്ടായത്. 995 മി.മീ ലഭിക്കേണ്ടിടത്ത് 847 മി.മീ മഴമാത്രമാണ് ലഭിച്ചത്. 2016ൽ ഇേത കാലയളവിൽ 889ന് പകരം 671 മി.മീ മഴയാണ് ലഭിച്ചത്. കേരളത്തിന് വരൾച്ച വർഷമായ 2015ൽ 27 ശതമാനം മഴക്കുറവാണ് ജില്ലയിൽ ഉണ്ടായത്. 944ന് പകരം 691 മി.മീ മാത്രമാണ് ലഭിച്ചത്. 2014ൽ 946 മി.മീറ്ററിന് പകരം കിട്ടിയത് 539ആണ്. തുടർച്ചയായ വർഷങ്ങളിലെ മഴക്കമ്മി പഠന വിധേയമാക്കുന്നതിന് അധികൃതർ മുന്നോട്ടുവന്നിട്ടില്ല. നിലവിൽ വടക്കാഞ്ചേരി, ചേലക്കര, തൃപ്രയാർ, കൊടുങ്ങല്ലൂർ, കുന്നംകുളം, ചാലക്കുടി, കൊടകര അടക്കം പത്തുകേന്ദ്രങ്ങളിലാണ് മഴമാപിനിയുള്ളത്. ഇതിൽ ചിലേകന്ദ്രങ്ങളിൽ അളവിൽ കൂടുതൽ മഴ ലഭിക്കുന്നുണ്ടാവാം. എന്നാൽ മുഴുവൻ മാപിനികളിൽ നിന്നും ലഭിക്കുന്ന മഴയുടെ അളവ് വ്യക്തമാക്കുന്നത് ജില്ലയെന്നും ശരാശരിക്കൊപ്പം പോലും എത്തുന്നില്ലെന്നാണ്. ജൂലൈ 13 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. ഇതിെൻറ അടിസ്ഥാനത്തിലാണ് കേന്ദ്ര ദുരന്ത നിവാരണ വകുപ്പ് ജില്ല കലക്ടര്‍മാര്‍ക്ക് ജാഗ്രത നിർദേശം നല്‍കിയത്. തൃശൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Next Story