Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2018 8:42 AM GMT Updated On
date_range 11 July 2018 8:42 AM GMTപട്ടാപ്പകൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊല്ലാൻ ശ്രമം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: നഗരമധ്യത്തിൽ പട്ടാപ്പകൽ ഓേട്ടാ ഡ്രൈവർക്ക് നേരെ വടിവാൾ വീശി വധശ്രമം. ചൊവ്വാഴ്ച ഉച്ചക്ക് 12:30 ഓടെ വടക്കേനടയിലെ മലബാർ ടവറിന് മുൻവശത്തെ ഓട്ടോ ലാൻഡിലെ തൊഴിലാളിയും വയലാർ ഉഴുവത്ത്കടവ് സ്വദേശിയുമായ കൈപ്പോട്ട് അജയഘോഷിന് നേരെയാണ് വധശ്രമം നടന്നത്. ഇരുചക്ര വാഹനത്തിൽ വന്നയാൾ അക്ഷയ് വണ്ടിക്കാരനെ ചോദിച്ച ശേഷം വടി വാളെടുത്ത് ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽനിന്ന് കഷ്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഓട്ടോ ലാൻഡിൽ മറ്റൊരു വാഹനം പാർക്ക് ചെയ്തതിനെ സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇത് പറഞ്ഞവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇയാൾ ബലമായി പിടിച്ചുകൊണ്ട് പോകാൻ ശ്രമിച്ചതായും അജയഘോഷ് പറഞ്ഞു. മൂന്ന് വർഷത്തോളമായി ഇവിടെ ഒാേട്ടാ ഓടിക്കുന്ന അജയഘോഷ് സി.ഐ.ടി.യു പ്രവർത്തകനാണ്. കുട്ടാപ്പു എന്ന ബിപിൻ എന്നയാളാണ് ആക്രമിച്ചതെന്നും ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും സി.ഐ.ടി.യു ആവശ്യപ്പെട്ടു ക്ഷേമനിധി അംഗത്വ വിതരണം കൊടുങ്ങല്ലൂർ: എൽ.ഐ.സി ഏജൻറുമാർക്കായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ക്ഷേമനിധി അംഗത്വ വിതരണം എൽ.ഐ.സി എ.ഒ.ഐയുടെ നേതൃത്വത്തിൽ നടത്തി. നഗരസഭാ അധ്യക്ഷൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. പ്രസി.ശശികല അധ്യക്ഷത വഹിച്ചു. ജില്ല സെക്ര. എം.എസ്. മോഹനൻ, കെ.വി. രാജേഷ്, കെ.വൈ.അസീസ് തുടങ്ങിയവർ സംസാരിച്ചു.
Next Story