Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2018 8:38 AM GMT Updated On
date_range 11 July 2018 8:38 AM GMTഉന്നത വിജയികൾക്ക് അനുമോദനം
text_fieldsbookmark_border
കരൂപ്പടന്ന: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ കാരുമാത്ര വിൻവേ സ്റ്റഡി സെൻറർ അനുമോദിച്ചു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സീമന്തിനി സുന്ദരൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സെബീല ഫൈസൽ അധ്യക്ഷത വഹിച്ചു. ഇന്ദു നിധീഷ് ബോധവത്കരണ ക്ലാസ് നടത്തി. സാബു കണ്ടത്തിൽ, ശിൽപ ഷാജി, അശ്വതി രാജേഷ്, ശ്രുതി വൽസൻ, കീർത്തി എന്നിവർ സംസാരിച്ചു. മികച്ച അംഗൻവാടി ഹെൽപ്പർക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് കരസ്ഥമാക്കിയ കാരുമാത്ര ബാപ്പുജി അംഗൻവാടിയിലെ ഹെൽപർ കെ.പി. സന്ധ്യയെ ആദരിച്ചു.
Next Story