Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുഹറാബി ടീച്ചർ...

സുഹറാബി ടീച്ചർ ചരിത്രനിയോഗത്തിലേക്ക്​

text_fields
bookmark_border
പൊന്നാനി: ഹജ്ജ് തീർഥാടകർക്കായി മക്കയിലും മദീനയിലും സേവനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചതിൽ മനസ്സി​െൻറ ആഹ്ലാദം പൊന്നാനിയിലെ സുഹറാബി ടീച്ചർക്ക് എത്ര ശ്രമിച്ചിട്ടും അടക്കാനാകുന്നില്ല. തീർഥാടകരെ സേവിക്കാനായി ഹജ്ജ് കമ്മിറ്റി നേതൃത്വത്തിൽ കേരളത്തിൽനിന്നുള്ള ആദ്യ വനിത വളൻറിയർ എന്ന നിലയിലും മുപ്പത്തിമൂന്നുകാരിയായ ടീച്ചർ ചരിത്രത്തിൽ ഇടംനേടും. തീർഥാടകർക്കൊപ്പം യാത്രയാകാൻ താൽപര്യം പ്രകടിപ്പിച്ച് ഖാദിമുൽ ഹജ്ജാജിന് വേണ്ടി ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞദിവസം വളൻറിയറായി െതരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽനിന്നും അറിയിപ്പ് ലഭിച്ചതോടെയാണ് ത​െൻറ അടങ്ങാത്ത ആഗ്രഹം സഫലമായത് ടീച്ചർ അറിഞ്ഞത്. പരപ്പനങ്ങാടി സ്വദേശി പെരുമ്പടപ്പിൽ ഇബ്രാഹിംകുട്ടി-സുലൈഖ ദമ്പതികളുടെ മകളും പൊന്നാനിയിൽ സ്ഥിരതാമസക്കാരിയുമാണ് സുഹറാബി. പൊന്നാനി തെയ്യങ്ങാട് ഗവ. എൽ.പി സ്കൂളിൽ ടീച്ചറായി സേവനമനുഷ്ഠിച്ചു വരുകയാണ്. പാലിയേറ്റിവ് കെയർ വളൻറിയറായും പ്രവർത്തിക്കുന്നുണ്ട്. സ്കൂളിൽ സ്കൗട്ട് മാസ്റ്ററായി പ്രവർത്തിച്ച പരിചയവും മുതൽകൂട്ടായുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റി 2017 ഡിസംബറിൽ പുറത്തിറക്കിയ അടുത്ത അഞ്ച് വർഷത്തേക്കുള്ള ഹജ്ജ് നയത്തിലെ നിർദേശങ്ങളുടെ ഭാഗമായാണ് ഈ വർഷം മുതൽ ഹജ്ജ് വളൻറിയർമാരിൽ വനിതകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഇവർക്ക് പുറമെ വനിത തീർഥാടകരെ സഹായിക്കാൻ മാത്രമായി വിവിധ വനിത ഉദ്യോഗസ്ഥരും ഈ വർഷം ഇന്ത്യയിൽനിന്നും യാത്രയാകുന്നുണ്ട്. സുഹറാബി അടക്കം 98 വനിതകളാണ് മക്കയിലും മദീനയിലും തീർഥാടകരുടെ സഹായത്തിനായി യാത്ര തിരിക്കുന്നത്. പൊന്നാനി സെയിൽസ് ടാക്സ് ഓഫിസർ അബ്ദുൽ ഖാദറി​െൻറ ഭാര്യയാണ്. പടം...mpg tirg1 സംസ്ഥാനത്തുനിന്നുള്ള ആദ്യ വനിത ഹജ്ജ് വളൻറിയറായി തെരഞ്ഞെടുത്ത സുഹറാബി ടീച്ചർ
Show Full Article
TAGS:LOCAL NEWS
Next Story