Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2018 11:18 AM IST Updated On
date_range 10 July 2018 11:18 AM ISTവൈദ്യരത്നം സ്ഥാപകദിനം നാളെ
text_fieldsbookmark_border
തൃശൂർ: വൈദ്യരത്നം സ്ഥാപകദിനം വ്യാഴാഴ്ച കൾച്ചറൽ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യും. ബംഗളൂരുവിലെ രാമയ്യ ആയുർവേദ ആശുപത്രി ഡയറക്ടർ ഡോ. ജി.ജി. ഗംഗാധരൻ അനുസ്മരണ പ്രഭാഷണം നടത്തും. കെ. രാജൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സബ് കലക്ടർ ഡോ. രേണുരാജ് മുഖ്യാതിഥിയാകും. ക്ലാസിക്കൽ മരുന്നുകളുടെ പ്രചാരണത്തിന് വേണ്ടി വൈദ്യരത്നം ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം യോഗരത്നാവലി ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. എ. നളിനാക്ഷൻ പ്രകാശനം ചെയ്യും. കഴിഞ്ഞ വർഷത്തെ മികച്ച ആയുർവേദ ഭിഷഗ്വരൻമാർക്കുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ നേടിയവരെ ആദരിക്കും. സ്ഥാപക ദിനത്തോടനുബന്ധിച്ച് ആയുർവേദ കോളജുകളിലെ ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്കായി നടത്തിയ പ്രബന്ധമത്സരത്തിലെ (വിദ്വത്ത-2018) വിജയികൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്യും. വസ്തി വിചാരം എന്ന വിഷയത്തിൽ ആരോഗ്യ സർവകലാശാല ഡീൻ ഡോ. എ.കെ. മനോജ്കുമാർ പ്രബന്ധം അവതരിപ്പിക്കും. വൈദ്യരത്നം ഗ്രൂപ്പ് ഡയറക്ടർ ഇ.ടി. നീലകണ്ഠൻ മൂസ്, വൈദ്യരത്നം ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. എം.ജി. രാമചന്ദ്രൻ, വൈദ്യൻ എ.പി. ദാമോദരൻ നമ്പീശൻ, കെ. ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story