Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2018 11:18 AM IST Updated On
date_range 10 July 2018 11:18 AM ISTലോകകപ്പ് ആവേശം വൻ വാതുവെപ്പിലേക്ക്
text_fieldsbookmark_border
തൃശൂർ: ലോകകപ്പ് മത്സരത്തിനിടെ സംസ്ഥാനത്ത് വൻ വാതുവെപ്പ് നടക്കുന്നതായി പൊലീസിെൻറ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ബ്രസീൽ-ബെൽജിയം മത്സരം നടന്ന ദിവസം തൃശൂരിലെ ഒരു കേന്ദ്രത്തിൽ ഒരു ലക്ഷത്തിൽനിന്ന് തുടങ്ങി 50 ലക്ഷം വരെയെത്തിയ വാതുവെപ്പ് നടന്നതായാണ് വിവരം. എല്ലാ ജില്ലയിലും 'ബെറ്റ്' എന്ന പേരിൽ വാതുവെപ്പ് നടക്കുന്നുണ്ടെങ്കിലും മലപ്പുറം, എറണാകുളം ജില്ലകളിൽ ഇടപാടുകൾ വലുതാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന സൂചന. വാതുവെപ്പിനെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് ബ്രസീൽ-ബെൽജിയം മത്സരം പൊലീസിെൻറ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചതത്രെ. ജില്ലയിൽ വലിയ സ്ക്രീനിൽ കളി പ്രദർശിപ്പിക്കുന്ന ഒരു കേന്ദ്രത്തിൽ എത്തിയായിരുന്നു നിരീക്ഷണം. ഇവിടെ നിന്നാണ് ചില വിവരങ്ങൾ ലഭിച്ചത്. ഇതിന് മുമ്പ് അർജൻറീനയുടെയും ആദ്യം പുറത്തായ ജർമനിയുടെയും മത്സരത്തിനും വലിയ തുകക്ക് വാതുവെപ്പ് നടന്നതായാണ് ലഭിച്ച വിവരം. ബ്രസീൽ-ബെൽജിയം മത്സരത്തിനു തന്നെയാണ് മലപ്പുറത്തും എറണാകുളത്തും വാതുവെപ്പ് നടന്നത്. ആര് ജയിക്കും, തോൽക്കും, കപ്പ് ആര് നേടും, ഏറ്റവും കൂടുതൽ ഗോൾ ആരടിക്കും എന്നിങ്ങനെ വിവിധയിനങ്ങളിലാണ് വാതുവെപ്പ്. 100 രൂപ മുതലുള്ള വാതുവെപ്പ് ചില ക്ലബുകളിലും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചരിച്ചിരുെന്നങ്കിലും പൊലീസ് അത് കാര്യമാക്കിയിരുന്നില്ല. തുക വൻതോതിൽ ഉയരുന്നുെവന്ന വിവരമാണ് അന്വേഷണത്തിലേക്ക് എത്തിച്ചത്. വാതുവെപ്പുകാർ വാട്സ് ആപ്പിലൂടെയാണ് ഇടപാട് നടത്തുന്നതത്രെ. ഇതിനായി പ്രത്യേകം ഗ്രൂപ്പുകളുമുണ്ട്. തുകയുടെ നിശ്ചിത ശതമാനം കേന്ദ്രത്തിൽ കെട്ടിവെച്ചാലേ പെങ്കടുക്കാനാകൂ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിൽ തുക, മൊബൈൽ ഫോൺ തുടങ്ങിയ സമ്മാനം പ്രഖ്യാപിച്ച മത്സരങ്ങളുണ്ട്. വിവിധ ക്ലബുകളും സംഘടനകളും പ്രവചന മത്സരം നടത്തുന്നുണ്ട്. അതൊന്നും വാതുവെപ്പിെൻറ സ്വഭാവമുള്ളതല്ല. വഴിയോരങ്ങളിൽ കൂറ്റൻ ഫ്ലക്സും ജഴ്സിയുമണിഞ്ഞുള്ള ആരാധനക്കപ്പുറമാണ് വൻതുക കെട്ടിവെച്ചുള്ള ആവേശം. മത്സരം അവസാനത്തിലേക്ക് കടന്നിരിക്കെ ഇടപാടുകളുടെ തുക ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തുന്നത്. ഇതോടെ പൊലീസ് അന്വേഷണം സജീവമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story