Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2018 11:11 AM IST Updated On
date_range 10 July 2018 11:11 AM ISTജില്ലയിൽ 386 പ്ലസ് വൺ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു
text_fieldsbookmark_border
തൃശൂർ: ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് ചൊവ്വാഴ്ച അവസാനിക്കവേ ജില്ലയിൽ 386 പ്ലസ്വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. നിലവിൽ പ്രവേശനം നേടിയ കുട്ടികൾ മാനേജ്മെൻറ് സീറ്റിലേക്ക് കൂടി പോകുന്നതോടെ ഇത് 400 കവിയുമെന്നാണ് കരുതുന്നത്. ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്കും സേ പരീക്ഷ എഴുതി വിജയിച്ചവർക്കും ഇൗ അവസരം ഉപയോഗിച്ച് പ്രവേശനം നേടാം. മാത്രമല്ല നൽകിയ അപേക്ഷകളിൽ തെറ്റുവരുത്തിയവർക്കും അവസരം ലഭിക്കും. ഇതിനായി രണ്ടാം അലോട്ട്മെൻറ് പട്ടിക ജൂലൈ 19ന് പ്രസിദ്ധീകരിക്കും. പ്രവേശനം 19, 20 തീയതികളിൽ നടക്കും. 3694 സീറ്റുള്ള ജില്ലയിൽ 7452 പേരാണ് ഇൗ അധ്യയന വർഷം അപേക്ഷിച്ചത്. രണ്ട് ഘട്ടങ്ങളിലായി ഇവരിൽനിന്നും 3309 പേർക്ക് പ്രേവശനം ലഭിച്ചു. രണ്ടു അലോട്ടുമെൻറുകൾക്ക് ശേഷം 385 സീറ്റുകൾ ഒഴിഞ്ഞുകിടന്നു. അതിനിടെ സേ പരീക്ഷ ഫലക്കാർക്ക് അപേക്ഷിക്കാൻ അവസരം വന്നു. ഒപ്പം പ്രവേശനം നേടിയവർക്ക് സ്കൂൾ, ഗ്രൂപ്പ് മാറ്റത്തിനായി അവസരവും നൽകി. 20 ശതമാനം സീറ്റ് വർധിക്കുകയും ചെയ്തു. ഇതോടെ 662 സീറ്റുകൾ കൂടി മൊത്തം 4356 സീറ്റുകൾ ആയി മാറി. ഇതിൽ 3970 സീറ്റുകളിൽ കുട്ടികൾക്ക് പ്രവേശനം ലഭിച്ചു. ബാക്കി 386 സീറ്റുകൾ ഒഴിവാണ്. കഴിഞ്ഞ രണ്ടിന് തുടങ്ങിയ ഒന്നാം സപ്ലിമെൻററി അലോട്ടുമെൻറ് ഇന്ന് അവസാനിക്കും. ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് ഈ അലോട്ട്മെൻറിൽ പരിഗണിക്കാൻ വ്യാഴാഴ്ച മുതൽ അപേക്ഷ പുതുക്കാം.16 വരെ ഇതിന് സൗകര്യമുണ്ട്. ആദ്യ സപ്ലിമെൻററി അലോട്ട്മെൻറിന് ശേഷം ഒഴിവുള്ള സീറ്റുകളുടെ പട്ടിക ബുധനാഴ്ച ഹയർസെക്കൻഡറി വകുപ്പിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇത് പരിശോധിച്ചുവേണം അപേക്ഷ പുതുക്കേണ്ടത്. ജൂലൈ 19, 20 തീയതികളിൽ ഏകജാലകം വഴിയും സ്പോർട്ട്സ് േക്വാട്ടയിലും പ്രവേശനം നേടിയവർക്ക് സംസ്ഥാനതലത്തിൽ സ്കൂളും വിഷയവും മാറാം. ഇതിനായി സംസ്ഥാനത്തെ ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരം 23ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി മെറിറ്റിലെ പ്രവേശനം ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് പൂർത്തിയാക്കണം. തുടർന്ന് മിച്ചംവരുന്ന സീറ്റുകൾ പൊതുമെറിറ്റിലേക്ക് മാറ്റും. രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിൽ ഈ സീറ്റുകളിലേക്കും പ്രവേശനം നൽകും. ജില്ലകൾക്ക് പ്രത്യേക വെയ്റ്റേജ് വേണം തൃശൂർ: നഗരത്തിലെ സ്കൂളുകളിൽ തദ്ദേശീയർക്ക് പ്ലസ്വൺ പ്രവേശനത്തിന് അവസരം നഷ്ടമാവുന്നു. എൻട്രൻസ് കോച്ചിങിന് മലബാർ അടക്കം ജില്ലകളിൽ നിന്നും കുട്ടികൾ എത്തുന്നതിനാൽ നഗര സ്കൂളുകളിൽ നാട്ടുകാർക്ക് പ്രവേശനം അസാധ്യമാണ്. നേരത്തെ പഠിച്ച സ്കൂളിനും നാടിനും വെയ്റ്റേജ് മാർക്ക് ഉണ്ടെങ്കിലും അത് പര്യാപ്തമല്ല. വലിയ മാർക്കുമായി എത്തുന്ന ഇതര ജില്ല വിദ്യാർഥികൾ സീറ്റ് തട്ടിയെടുക്കുന്ന പ്രവണത വർഷങ്ങളായി തുടരുകയാണ്. ഇതിന് പരിഹാരം ഒന്ന് മാത്രമേയുള്ളൂ. ജില്ലകൾക്ക് പ്രത്യേക വെയ്റ്റേജ് നൽകുക. വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയിൽ നിരവധി പേർ പാരലൽ കോളജുകളെ ആശ്രയിക്കേണ്ട ഗതികേടിലാണുള്ളത്. മന്ത്രി ഇടപെട്ടാൽ ഇതിന് കൃത്യമായ നടപടി സ്വീകരിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story