Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2018 11:09 AM IST Updated On
date_range 10 July 2018 11:09 AM ISTഹ്രസ്വചലച്ചിത്രോത്സവം
text_fieldsbookmark_border
കരൂപ്പടന്ന: കരൂപ്പടന്ന ഗ്രാമീണ വായനശാല ഫിലിം ക്ലബിെൻറ നേതൃത്വത്തില്‍ കോണത്തുകുന്ന് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. പത്ത് മിനിറ്റ്, 30 മിനിറ്റ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. 35 ചിത്രങ്ങൾ സ്ക്രീന്‍ ചെയ്തു. മികച്ച ഹ്രസ്വ ചിത്രങ്ങളായി 'വണ്‍ ഫൈന്‍ ഡേ', 'ആന്‍ ഓഡ്' എന്നിവ തെരഞ്ഞെടുത്തു. 'വണ്‍ ഫൈന്‍ ഡേ' യുടെ സംവിധായകന്‍ മുരളി റാം, 'ആന്‍ ഓഡ്' ചിത്രത്തിെൻറ സംവിധായകന്‍ ശ്യാം ശങ്കര്‍ എന്നിവര്‍ മികച്ച സംവിധായകരായി. 'വലിയ കണ്ണുള്ള മീന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മുരളി റാം, 'കനല്‍' എന്ന ചിത്രത്തില്‍ അഭിനയിച്ച അഷ്‌റഫ് കീരാലൂര്‍ എന്നിവരെ മികച്ച നടന്മാരായി തെരഞ്ഞെടുത്തു. 'എട്ടന്' എന്ന ചിത്രത്തിലെ അഭിനയത്തിന് മൃണാളിനി സൂസന്‍ ജോർജും 'ഗതി' എന്ന ചിത്രത്തിലെ അഭിനയത്തിന് രേവതി രാജേഷും മികച്ച നടിമാരായി. മികച്ച ബാലതാരങ്ങളായി 'പല്ലൊട്ടി' എന്ന ചിത്രത്തിലെ ഡാവിഞ്ചി സന്തോഷ്, 'ഫാദര്‍ പ്രോമിസ്' എന്ന ചിത്രത്തിലെ പ്രാര്‍ഥന സന്തോഷ് എന്നിവരെ തെരഞ്ഞെടുത്തു. മികച്ച തിരക്കഥക്ക് വി.എ. അനീഷും, ദീപക് എസ്. അജയ്, അരുണ്‍ രാജ് എന്നിവരും പുരസ്കാരം നേടി. എഡിറ്റിങ്ങിന് അരവിന്ദ് പുതുശ്ശേരിയും, പ്രസീത് പ്രേമാനന്ദനും സമ്മാനം നേടി. സംഗീതത്തിനുള്ള പുരസ്കാരം ജസ്റ്റിന്‍ വർഗീസിന് ലഭിച്ചു. സമാപന സമ്മേളനം വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. ഫിലിം ക്ലബിെൻറ ഉദ്ഘാടനവും ചിത്രങ്ങളുടെ അവലോകനവും ജൂറി ചെയര്‍മാന്‍ സംവിധായകന്‍ പ്രിയനന്ദനന്‍ നിര്‍വഹിച്ചു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം, ടി.എ. അഫ്സല്‍, അന്‍സാരി കരൂപ്പടന്ന, ഇര്‍ഫാന്‍ സലിം, എം.ജെ. സഫല്‍, ബിജാസ് അറയ്ക്കല്‍ എന്നിവർ സംസാരിച്ചു. വായന പക്ഷാചരണം കരൂപ്പടന്ന: വടക്കുംകര ഗവ. യു.പി സ്കൂളിൽ ഇരിങ്ങാലക്കുട ടൗൺ ലൈബ്രറിയുടെ സഹകരണത്തോടെ വായന പക്ഷാചരണം നടത്തി. ടൗൺ ലൈബ്രറി പ്രസിഡൻറ് കെ.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.ഐ. അസ്മാബി അധ്യക്ഷത വഹിച്ചു. അധ്യാപകരായ സുനിൽ, കെ.എസ്. ജാസ്മിൻ, മോനി, എ.കെ. ഗായത്രി, നാദിയ, ഷാർലെറ്റ് എന്നിവർ സംസാരിച്ചു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഖാദർ പട്ടേപ്പാടം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story