Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 11:02 AM IST Updated On
date_range 8 July 2018 11:02 AM ISTചോദ്യത്തുമ്പിൽ എഴുത്തുകാർ
text_fieldsbookmark_border
തൃശൂർ: 'ഫ്രാൻസിസ് ഇട്ടിക്കോര'യിലെ കോരപ്പാപ്പനും മറ്റു കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരാണോ? അതോ ഭാവനയോ?, 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'യും 'ഫ്രാൻസിസ് ഇട്ടിക്കോര'യും എഴുതാനുണ്ടായ കാരണവും പ്രചോദനവും എന്താണ്? ജനാധിപത്യവും വിപ്ലവവും കൂടിച്ചേരുന്ന ഒന്നാണോ? വിദ്യാർഥികളുടെ ചോദ്യം കേട്ട് ടി.ഡി. രാമകൃഷ്ണൻ ആദ്യമൊന്ന് അമ്പരന്നു. പിന്നീട് അദ്ദേഹം കുട്ടികളെ കൈയിലെടുത്ത് മറുപടി നൽകി. സംസ്ഥാന ലൈബ്രറി കൗൺസിലിെൻറയും വിദ്യാഭ്യാസ വകുപ്പിെൻറയും ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് 'എഴുത്തുകാരുമായി സംവാദ'ത്തിൽ കുട്ടികൾ ആഴത്തിലുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചത്. തെൻറ നോവലിലെ കഥാപാത്രങ്ങൾ ഭാവനയാണെന്ന് ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു. ഒരുകാലത്ത് നമ്മുടെ ഗൾഫായിരുന്നു സിലോൺ എന്ന ശ്രീലങ്ക. അവിടത്തെ ആഭ്യന്തര യുദ്ധത്തിെൻറ പശ്ചാത്തലത്തിലാണ് 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എഴുതിയത്. കച്ചവടം നമ്മളെ കീഴ്പ്പെടുത്തുന്നതിലെ അക്രമത്തെ കുറിച്ചാണ് 'ഫ്രാൻസിസ് ഇട്ടിക്കോര' പറയുന്നത്. കഥ വായിക്കുേമ്പാൾ അതിൽ പറയുന്ന കാര്യങ്ങളും കഥാപാത്രങ്ങളും വായനക്കാരന് സത്യമായി തോന്നണം. കഥ എഴുതുന്നവർ നൽകുന്ന മുൻഗണന ഇക്കാര്യത്തിലാണ്-അദ്ദേഹം വിശദീകരിച്ചു. 'കർക്കിടക വാവ്' എഴുതാൻ കാരണമെന്താണെന്നായിരുന്നു ലളിത ലെനിനിൽനിന്ന് ഒരു കുട്ടിക്ക് അറിയേണ്ടിയിരുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിതയാണ് അതെന്ന് എഴുത്തുകാരി പറഞ്ഞു. 'യുക്തിവാദികളായിരുന്നു ഞങ്ങൾ. ഒന്നിലും വിശ്വാസമുണ്ടായിരുന്നില്ല. എെൻറ കൂട്ടുകാരിയാണ് കർക്കിടകവാവിനെ കുറിച്ച് പറഞ്ഞു തന്നത്. അവൾ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ തങ്ങി. അങ്ങനെയാണ് ആ കവിത എഴുതിയത്-അവർ പറഞ്ഞു. മികച്ച ബാലസാഹിത്യത്തിനുള്ള അവാർഡ് ലഭിച്ച കുട്ടികളുടെ നോവൽ 'മിന്നു' താൻ രണ്ടു ദിവസം കൊണ്ടാണ് എഴുതിയതെന്ന് മറ്റൊരു കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി ലളിത ലെനിൽ പറഞ്ഞു. പിന്നീടാണ് മിനുക്കു പണികൾ നടത്തിയത്. അന്ന് കുഞ്ഞുണ്ണി മാഷ് 'മാതൃഭൂമി'യിലുണ്ടായിരുന്നു. 'മിന്നു' 'മാതൃഭൂമി'ക്ക് അയച്ചെങ്കിലും 'ഖേദപൂർവം' കുഞ്ഞുണ്ണി മാഷ് അത് തിരിച്ചയച്ചു. പിന്നീടാണ് അത് പുസ്തകമായതും അവാർഡ് ലഭിച്ചതും-അവർ വിശദീകരിച്ചു. നഗരത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർഥികളാണ് സംവാദത്തിനെത്തിയ്. പ്രഫ. എം. ഹരിദാസ്, സി.ആർ. ദാസ്, രതീഷ് കാളിയാടൻ, അർബൻ റിേസാഴ്സ് സെൻറർ പ്രോഗ്രാം ഒാഫിസർ സി. ബെന്നി ജേക്കബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story