Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 10:48 AM IST Updated On
date_range 8 July 2018 10:48 AM ISTകരുവന്തല- ചക്കംകണ്ടം റോഡ് സഞ്ചാരയോഗ്യമാക്കണം
text_fieldsbookmark_border
പാവറട്ടി: കരുവന്തല-ചക്കംകണ്ടം റോഡിെൻറ ശോച്യാവസ്ഥക്ക് സർക്കാർ പരിഹാരം കാണണമെന്ന് മണലൂർ മണ്ഡലം മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ചക്കംകണ്ടം മുതൽ വെന്മെനാട് കൈതമുക്ക് പൊന്നാംകുളം വരെ കഴിഞ്ഞ െഎക്യമുന്നണി സർക്കാറിെൻറ കാലത്ത് റബറൈസ്ഡ് ടാറിങ് ചെയ്തിരുന്നു. എന്നാൽ, കരുവന്തല മുതൽ പൊന്നാംകുളം വരെ റോഡ് തകർന്ന് വെള്ളക്കെട്ടിലാണ്. വെന്മെനാട്, പാവറട്ടി സ്കൂളുകളിലേക്കുള്ള വിദ്യാർഥികളുടെ ഏക യാത്ര മാർഗമാണിത്. മുമ്പ് നിരവധി ബസുകൾ ഇതിലൂടെ സർവിസ് നടത്തിയിരുന്നു. ഇപ്പോൾ ഒന്നോ രണ്ടോ എണ്ണം മാത്രമായി ചുരുങ്ങി. റോഡ് വശങ്ങളിലുമുള്ളവർ ആവശ്യമായ സ്ഥലം വിട്ടുകൊടുത്തിട്ടും സർക്കാറിന് നിവേദനങ്ങൾ സമർപ്പിച്ചിട്ടും അളന്ന് തിട്ടപ്പെടുത്താനോ ടാറിങ് നടത്താനോ ഒരു ശ്രമവുമില്ല. മുരളി പെരുനെല്ലി എം.എൽ.എ ഇതിനോട് അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത്. ഇനിയും നിസ്സഹകരണം തുടർന്നാൽ എം.എൽ.എ ഓഫിസ് വളയുന്നതടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. മണലൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് ആർ.എ. അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. അമീർ, സെക്രട്ടറി മുഹമ്മദ് ഗസ്സാലി, ദുബൈ കെ.എം.സി.സി ജില്ല പ്രസിഡൻറ് മുഹമ്മദ് വെട്ടുകാട്, അബ്ദുസ്സലാം ചിറനെല്ലൂർ, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് നിസാർ മരുതയൂർ, സെക്രട്ടറി അറക്കൽ അൻസാരി, ദലിത് ലീഗ് മണ്ഡലം പ്രസിഡൻറ് വി.ടി. കുഞ്ഞുമോൻ, വെങ്കിടങ്ങ് പഞ്ചായത്ത് അംഗങ്ങളായ റസിയ ഇബ്രാഹിം, അഷ്റഫ് തങ്ങൾ, വിവിധ പഞ്ചായത്ത് ഭാരവാഹികളായ ഷക്കീർ, ബി.വി. മുഹ്സിൻ, ബി.വി.കെ. ഫക്രുദ്ദീൻ, മുഹ്സിൻ, പരീത് കേച്ചേരി, മുഹമ്മദ് വാടാനപ്പള്ളി, അബ്ദുല്ല, സൈനുൽ ആബിദീൻ എന്നിവർ സംസാരിച്ചു. സെക്രട്ടറിമാരായ ടി.പി. സുബൈർ തങ്ങൾ സ്വാഗതവും ബി.കെ. അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story