Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 10:44 AM IST Updated On
date_range 6 July 2018 10:44 AM ISTതിരക്കിൽ തിരഞ്ഞ് റേഷൻ കാർഡ് അപേക്ഷകർ
text_fieldsbookmark_border
കുന്നംകുളം: റേഷൻ കാർഡുമായി ബന്ധപ്പെട്ട അേപക്ഷ സമർപ്പിക്കാനുള്ള തിരക്ക് നിയന്ത്രിക്കാനാവാതെ അധികൃതർ. കുന്നംകുളം നഗരസഭക്ക് പുറമെ ചൊവ്വന്നൂർ, പോർക്കളം, കാട്ടകാമ്പാൽ, കടവല്ലൂർ പഞ്ചായത്തിലുള്ളവർക്ക് അപേക്ഷ നൽകാൻ കുന്നംകുളം ടൗൺ ഹാളിൽ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് അവസരമൊരുക്കിയത്. ജനത്തിരക്ക് നിയന്ത്രിക്കുന്നതിെൻറ ഭാഗമായി വ്യാഴാഴ്ച നഗരസഭയിലെയും ചൊവ്വന്നൂർ പഞ്ചായത്തുകാരുടെയും മാത്രം അപേക്ഷ സ്വീകരിക്കാൻ തീരുമാനിച്ചു. എന്നാൽ അപേക്ഷ സമർപ്പിക്കാനുള്ള ദിവസത്തിൽ വന്ന മാറ്റം അറിയാതെ കടവല്ലൂർ, കാട്ടകാമ്പാൽ, പോർക്കളം പഞ്ചായത്തിലുള്ളവരും വ്യാഴാഴ്ച എത്തി. ഇവരുടെ അപേക്ഷകളും സ്വീകരിക്കേണ്ടി വന്നു. രാവിലെ പത്ത് മണിയായപ്പോഴേക്കും വൻ ജനാവലിയാണ് ടൗൺ ഹാളിൽ തടിച്ചുകൂടിയത്. പുതിയ റേഷൻ കാർഡിനായി 560 പേർ അപേക്ഷകളും തെറ്റ് തിരുത്തലിനായി 1518 അപേക്ഷകളും സ്വീകരിച്ചു. വെള്ളിയാഴ്ചയും കാട്ടകാമ്പാൽ, കടവല്ലൂർ, പോർക്കുളം പഞ്ചായത്തിലുള്ളവരുടെ അപേക്ഷകൾ സ്വീകരിക്കും. 16 മുതൽ അക്ഷയ കേന്ദ്രങ്ങൾവഴി സ്വീകരിക്കുമെന്ന് സപ്ലൈ ഓഫിസ് ഉത്തരവ് ഇറക്കിയെങ്കിലും ചുരുക്കം ചിലരാണ് അതിന് തയാറായത്. ഒരവസരം മാത്രമേയുള്ളൂവെന്ന് കരുതിയാണ് ജനം ഒഴുകിയെത്തിയത്. ഡി.വൈ.എഫ്.ഐ, കോൺഗ്രസ്, സേവ് കോൺഗ്രസ്, യുവമോർച്ച എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഹെൽപ് ഡെസ്കുകൾ പ്രവർത്തിച്ചത് പൊതുജനങ്ങൾക്ക് ആശ്വാസമായി. അപേക്ഷ സ്വീകരിക്കുന്നവരിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കാതിരുന്നത് പലരെയും വലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story