Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒല്ലൂരില്‍ ഹര്‍ത്താല്‍...

ഒല്ലൂരില്‍ ഹര്‍ത്താല്‍ പൂർണം; റോഡ് നിർമാണം തുടങ്ങി

text_fields
bookmark_border
ഒല്ലൂര്‍: ഒല്ലൂരിലെ വെട്ടിപ്പൊളിച്ച റോഡിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് വ്യാപാരി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി എകോപനസമിതിയും കോണ്‍ഗ്രസും ബി.ജെ.പി.യും പ്രഖ്യാപിച്ച ഹര്‍ത്താര്‍ പൂർണം. കടകൾ അടഞ്ഞ് കിടന്നു. മരിച്ച ടോണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഒല്ലൂര്‍ സ​െൻററില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകീട്ട് അഞ്ചിന് പള്ളിക്കുന്ന് അസംഷൻ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. വ്യാപാരി വ്യവസായി എകോപനസമിതിയുടെ നേതൃത്വത്തില്‍ ഒല്ലൂര്‍ സ​െൻററില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി എകോപന സമിതി നിയോജകമണ്ഡലം കണ്‍വീനര്‍ സി.ആര്‍. ശേഖരന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ കോണ്‍ഗ്രസി​െൻറയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. അതേസമയം, വെട്ടിപൊളിച്ച റോഡ് പുനര്‍നിർമാണം വ്യഴാഴ്ച ആരംഭിച്ചു. ആദ്യഘട്ടം എന്നനിലയില്‍ ആറ് ഇഞ്ച് താഴ്ത്തി വലിയ മെറ്റല്‍ വിരിക്കുന്ന പണികളാണ് ആരംഭിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story