Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 11:05 AM IST Updated On
date_range 5 July 2018 11:05 AM ISTമേരി പടിയിറങ്ങുന്നു; ഉൾക്കാഴ്ചക്ക് മാർഗം തെളിച്ച്
text_fieldsbookmark_border
കുന്നംകുളം: കാഴ്ചയില്ലാത്ത ഇരുപതോളം വിദ്യാർഥികളെ വളർത്തി പതിനെട്ടര വർഷം അകക്കണ്ണുകളെ വിസ്മയിപ്പിച്ച മേരി പടിയിറങ്ങുന്നു. കാഴ്ചവൈകല്യമുള്ള വിദ്യാർഥികൾക്കായുള്ള കുന്നംകുളത്തെ സർക്കാർ സ്കൂൾ ഹോസ്റ്റലിലെ വനിതാ േമട്രൻ സി.എം. മേരിയാണ് വിരമിച്ചത്. 1997ൽ സർവിസിൽ കയറിയ മേരിയുടെ ആദ്യ രണ്ട് വർഷം കാസർകോട് സ്കൂളിലായിരുന്നു. 1999 നവംബർ ഒന്നിനാണ് കുന്നംകുളത്തെ വിദ്യാലയത്തിലെത്തുന്നത്. സർവിസിൽ നിന്നു വിരമിക്കുേമ്പാൾ ഇവിടെ പഠിച്ചിറങ്ങിയ കുട്ടികളുടെ ഉന്നത ഭാവി ജീവിത കഥകൾ അഭിമാനപൂർവം പറയുവാൻ ഇവർക്ക് വാക്കുകളേറെയാണ്. സിനിമാതാരവും കവയിത്രിയുമായ വി.എസ്. ഷീര മുതൽ എം.എക്ക് ഫസ്റ്റ് റാങ്ക് നേടിയ ജിതി പുലിക്കോട്ടിൽ, പ്ലസ്ടു അധ്യാപകനായ സുരേന്ദ്രൻ, ഐഡിയ സ്റ്റാർ സിങ്ങറിൽ പാടി മികച്ച് ഗായികയായി മാറിയ സംഗീതയും സലീനയും കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണനും മാതാവിെൻറ സ്നേഹവും പരിചരണവും നൽകി മേരി വളർത്തിയവരാണ്. പെരുമ്പാവൂർ മണ്ണൂർ കോട്ടക്കചാലിൽ മാറാശേരി ജോയിയാണ് മേരിയുടെ ഭർത്താവ്. മക്കൾ: ആൻസി, ആൽബിൻ. സ്കൂൾ കാമ്പസിൽ നടന്ന യാത്രയയപ്പ് സമ്മേളനം പ്രധാനാധ്യാപകൻ സത്യശീലൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി രാധാമണി, മെജോ അലക്സ്, പി.ടി.എ പ്രസിഡൻറ് നൗഫൽ എന്നിവർ ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story