Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 11:02 AM IST Updated On
date_range 5 July 2018 11:02 AM ISTഇരിപ്പവകാശം; തൃശൂരിെൻറ വിജയം
text_fieldsbookmark_border
തൃശൂർ: നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ശ്രീകല ഏറെ ആഹ്ലാദത്തിലാണ്. വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർക്ക് ഇരിക്കാനുള്ള അവകാശം നിയമമാകുമ്പോൾ ശ്രീകലയോടൊപ്പം സന്തോഷിക്കുന്ന ആയിരങ്ങളുണ്ട്. ഈ വിജയം തൃശൂരിനുള്ള സമ്മാനമാണ്. തൃശൂരിൽ നിന്നാണ് ഇരിക്കാനുള്ള അവകാശം തേടിയുള്ള സമരം തുടങ്ങിയത്. രാവിലെ ഷോപ്പ് തുറക്കുേമ്പാൾ എത്തിയാൽ രാത്രി വൈകി വീട്ടിലേക്ക് മടങ്ങുവോളം ഇരിക്കാനാവാതെ ജോലി ചെയ്യുന്നവർ. ഒന്ന് മൂത്രമൊഴിക്കാൻ തോന്നിയാൽ പോലും സഹിച്ചു നിൽക്കണം. ഒരേ നിൽപ്പ്. ആർത്തവ കാലത്തെ അസഹനീയതയിൽ പോലും വേദന കടിച്ചമർത്തിയുള്ള നിൽപ്പ്. തുച്ഛ വേതനത്തിന് എല്ലാം സഹിക്കുകയാണ്. കിട്ടിയത് ആയല്ലോ എന്ന സമാധാനത്തോടെ. ഗതികെട്ടപ്പോഴായിരുന്നു തൃശൂരിലെ വ്യാപാര സ്ഥാപനത്തിലെ അഞ്ചുപേർ പരാതിയുമായി പരസ്യമായി രംഗത്തെത്തിയത്. ഇതോടെ പ്രതികാര നടപടികളായി. അങ്ങനെയാണ് 'ഇരിക്കാനായുള്ള നിൽപ് സമരം' പൊട്ടിപ്പുറപ്പെട്ടത്. ദിവസങ്ങൾ നീണ്ടുവെങ്കിലും അവഗണനയായിരുന്നു ഫലം. എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ പ്രഫ. സാറാ ജോസഫ് പിന്തുണയുമായെത്തിയതോടെ ശക്തിപ്പെട്ടു. ദുരവസ്ഥ പുറംലോകം അറിഞ്ഞു. കലക്ടറുടെയും, ലേബർ ഓഫിസറുടെയും നേതൃത്വത്തിൽ ഷോപ്പുകളിൽ പരിശോധന നടത്തി. യുവജന കമീഷൻ ചില ഷോപ്പുടമകൾക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തെങ്കിലും ഒന്നുമുണ്ടായില്ല. മെല്ലെ മെല്ലെ സമരത്തിന് സമൂഹ പിന്തുണയായി. മുഖ്യധാരാ തൊഴിലാളി സംഘടനകൾ ആദ്യം മടിച്ചു. പിന്നെ ഒപ്പം കൂടി. ജില്ല ഭരണകൂടം ഇടപെട്ടു. മാസങ്ങൾ നീണ്ട സമരം വ്യവസ്ഥകളോടെ അവസാനിപ്പിച്ചു. പക്ഷെ അവകാശത്തിനായുള്ള പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല. കടകളിലും ഹോട്ടല്‍, റസ്റ്റാറൻറ് ഉള്‍പ്പെടെ സ്ഥാപനങ്ങളിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയാന്‍ 1960ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടില്‍ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനമായി. ഇതുസംബന്ധിച്ച ബില്ലിെൻറ കരട് അംഗീകരിച്ചു. എല്ലാ കടകളിലും തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ ഇരിപ്പിടം അനുവദിക്കണമെന്നും ബില്ലിൽ നിഷ്കർഷിക്കുന്നു. സദാ നിന്നുകൊണ്ട് ജോലി ചെയ്യുന്നത് ഒഴിവാക്കാനാണ് ഇത്. ലൈംഗിക പീഡനം തടയാനുള്ള കര്‍ശന വ്യവസ്ഥകളും കരട് ബില്ലിലുണ്ട്. ആഴ്ചയില്‍ ഒരു ദിവസം കടകള്‍ പൂര്‍ണമായി അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി അനുവദിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story