Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:11 AM IST Updated On
date_range 4 July 2018 11:11 AM ISTഫോർമലിൻ: ഫോമിലായി കോഴിവിപണി
text_fieldsbookmark_border
തൃശൂർ: ഫോർമലിൻ പ്രയോഗത്താൽ മത്സ്യവിപണി തളർന്നപ്പോൾ ഉണർന്നത് ഇറച്ചിക്കോഴി വിപണി. രാസവസ്തുക്കളുടെ ഉപയോഗം പരിശോധനയിൽ തെളിഞ്ഞതോടെ മീൻ ഉപയോഗം ഗണ്യമായി കുറഞ്ഞിരുന്നു. ഇതോടെയാണ് ജനം ചിക്കനിലേക്ക് തിരിഞ്ഞത്. മൂന്ന് ആഴ്ചക്കിടെ ഇറച്ചിക്കോഴിക്ക് ഉയർന്നത് 20-30 രൂപയോളമാണ്. ജൂൺ ആദ്യവാരം 108 രൂപയായിരുന്ന ഇറച്ചിക്കോഴിക്ക് ജൂൺ 30ലെത്തിയപ്പോൾ 126 രൂപയിലെത്തി. ചൊവ്വാഴ്ച 121 രൂപയായിട്ടാണ് വിൽപന നടത്തിയത്. ഇതിനിടെ കടൽമത്സ്യങ്ങളിലാണ് വ്യാപകമായി ഫോർമലിൻ ഉപയോഗമെന്ന് കണ്ടെത്തിയതോടെ ഉൾനാടൻ മത്സ്യവിപണി ഉഷാറായി. ട്രോളിങ് നിരോധനമായിട്ടുപോലും മത്സ്യം വാങ്ങാൻ ആളില്ലാത്ത സ്ഥിതിയായി. ആവശ്യക്കാർ കുറഞ്ഞതോടെ ഇതരസംസ്ഥാനത്തുനിന്നുൾപ്പെടെ മത്സ്യ വരവ് കുറഞ്ഞു. 200 രൂപയിലേക്ക് ഉയർന്ന മത്തിയുടെ വില നൂറിന് താഴേക്ക് എത്തിയിട്ടും ആളുകൾ വാങ്ങാനില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതോടെയാണ് കോഴിയിറച്ചിയിലേക്കും ഉൾനാടൻ മത്സ്യ ഉപയോഗത്തിലേക്കും ജനം തിരിഞ്ഞത്. ഉൾനാടൻ മത്സ്യങ്ങൾക്ക് ആവശ്യക്കാരേറിയെന്നും വില കൂടിയെന്നും വ്യാപാരികൾ പറയുന്നു. അതേസമയം, ബീഫിന് 300-350 ആണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story