Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനധികൃത ഓൺലൈൻ...

അനധികൃത ഓൺലൈൻ സേവനകേന്ദ്രങ്ങൾക്ക് സർക്കാറി​െൻറ പൂട്ട്​

text_fields
bookmark_border
തൃശൂർ: സർക്കാറി​െൻറ ഓൺലൈൻ സംവിധാനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന സ്വകാര്യ സേവന കേന്ദ്രങ്ങൾക്ക് നിയന്ത്രണവുമായി സർക്കാർ. സംസ്ഥാനത്തെ സർക്കാർ സംവിധാനമായ അക്ഷയ കേന്ദ്രങ്ങളെ ബാധിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്ന അനധികൃത ഓൺലൈൻ സേവന കേന്ദ്രങ്ങൾക്കെതിരെയാണ് നടപടി. ഇതു സംബസിച്ച സർക്കാർ ഉത്തരവിറക്കി. എന്നാൽ കേന്ദ്ര സർക്കാറി​െൻറ െഎ.ഡിയുള്ള കോമൺ സർവിസ് സ​െൻററുകൾക്ക് നിയന്ത്രണം ബാധകമാവില്ല. വ്യക്തികൾ നടത്തുന്ന ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ സർക്കാർ സേവനങ്ങൾ അനധികൃതമായി നടപ്പാക്കുന്നുവെന്ന സംസ്ഥാന ഐ.ടി മിഷ​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് നിയന്ത്രണം. ഇത്തരം സ്ഥാപനങ്ങൾ ഇ-ഡിസ്ട്രിക്ട് വഴിയുള്ള അപേക്ഷ ചട്ടവിരുദ്ധമായി സ്വീകരിക്കുന്നുവെന്നും അമിത ഫീസ് ഈടാക്കുന്നുവെന്നും പരാതിയുണ്ട്. ഓപൺ പോർട്ടലിൽ ഒരു വ്യക്തിയുടെ ആധാർ നമ്പർ ഉപയോഗിച്ച് ഒരു സമയം 20 അപേക്ഷ വരെ സമർപ്പിക്കാമെന്നായിരുന്നു നിയമം. എന്നാൽ പുതിയ നിർദേശ പ്രകാരം ഇത് അഞ്ച് അപേക്ഷയായി ചുരുക്കി. ഇതുമൂലം അംഗീകാരമില്ലാത്ത കേന്ദ്രങ്ങൾക്ക് കൂടുതൽ അപേക്ഷ സമർപ്പിക്കാൻ ഓപൺ പോർട്ടലിൽ കൂടുതൽ രജിസ്ട്രേഷൻ നടത്തേണ്ടിവരും. ഓപൺ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന സർട്ടിഫിക്കറ്റുകൾക്ക് ഒ.ടി.പി സംവിധാനം നിർബന്ധമാക്കിയാൽ അംഗീകാരമില്ലാത്ത കേന്ദ്രങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിൽ അപേക്ഷ നൽകുന്നതിൽ നിയന്ത്രണം വരും. അനധികൃത ഓൺലൈൻ സേവന കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി നൽകരുതെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനം കുറ്റമറ്റതാക്കാൻ 'ഫൈബർ ടു ഹോം' കണക്ടിവിറ്റി നടപ്പാക്കാനും സർക്കാർ തീരുമാനമായിട്ടുണ്ട്. ഇത് െസപ്റ്റംബർ 30നകം നടപ്പാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story