Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:11 AM IST Updated On
date_range 4 July 2018 11:11 AM ISTനെൽവയൽ നീർത്തട സമിതി യോഗം നടന്നില്ല
text_fieldsbookmark_border
തൃശൂർ: നെൽവയൽ നീർത്തട സംരക്ഷണ സമിതിയുടെ അനുമതി തേടി കാത്തിരിക്കുന്നത് മുന്നൂറോളം അപേക്ഷകൾ. അനക്കമറ്റ് കിടന്ന ജില്ല സമിതിയെ കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിച്ച് ചൊവ്വാഴ്ച ചേരാനിരുന്ന യോഗം ലോകായുക്ത ഇടപെടലിനെ തുടർന്ന് നടന്നില്ല. ഇതോടെ അപേക്ഷകളിന്മേൽ തീരുമാനമെടുക്കുന്നത് ഇനിയും വൈകും. യോഗ്യതയില്ലാത്തവരെ സമിതിയിൽ ഉൾപ്പെടുത്തിയെന്നാരോപിച്ചാണ് പൊതുപ്രവർത്തകൻ ടി.എൻ. മുകുന്ദൻ ലോകായുക്തയെ സമീപിച്ചിരുന്നത്. ഇതോടെയാണ് യോഗതീരുമാനങ്ങൾ നടപ്പാക്കുന്നത് വിലക്കി ലോകായുക്ത ഉത്തരവിറക്കിയത്. കൃഷിവകുപ്പിൽനിന്നും അയച്ച 11 പേരുടെ പട്ടികയിൽനിന്നുമാണ് കർഷക പ്രതിനിധികളായുള്ള മൂന്നുപേരെ സമിതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ കർഷകരല്ലാത്തവർ ഉൾപ്പെട്ടുവെന്നാണ് ആരോപണം. 13നാണ് കേസ് ലോകായുക്ത വീണ്ടും പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story