Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:08 AM IST Updated On
date_range 4 July 2018 11:08 AM ISTകേരളത്തിന് തപാൽ വകുപ്പ് എ.ടി.എം കാർഡ് ഇല്ല
text_fieldsbookmark_border
തൃശൂർ: തപാൽ എ.ടി.എം കാർഡുകൾ നൽകാതെ തപാൽവകുപ്പ് കേരളത്തിലെ ജനത്തെ വലക്കുന്നു. കഴിഞ്ഞ ഏഴുമാസമായി കേരളത്തിലെ വിതരണം സ്തംഭിച്ചിരിക്കുകയാണ്. ബംഗളൂരുവിൽ നിന്നാണ് തപാൽ എ.ടി.എം കാർഡ് എത്തേണ്ടത്. എന്നാൽ ഡിസംബർ മുതൽ നൽകിയ അപേക്ഷകളിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. നേരത്തെയുള്ള അപേക്ഷയിൽ ജനുവരി 15നാണ് അവസാനമായി കാർഡ് വിതരണം ചെയ്തത്. കാർഡ് നൽകാത്തതിന് കൃത്യമായ മറുപടിയുമില്ല. കോർബാങ്കിങ് തുടങ്ങാൻ കേന്ദ്രീകൃത സോഫ്റ്റ്വെയർ സംവിധാനം ഒരുക്കുന്നതിനാൽ കേരളത്തിൽ പോസ്റ്റോഫിസ് പ്രവർത്തനം ഏതാണ്ട് നിലച്ചിരിക്കുകയാണ്. ഇതോടെ സാധാരണ ജനത്തിന് പണം പിൻവലിക്കാൻ സംവിധാനം ഇല്ലാത്ത സാഹചര്യമാണ്. സംസ്ഥാനത്തെ 22 പോസ്റ്റൽ ഡിവിഷനുകളിലായി മൂവായിരത്തിൽ ഏറെ പോസ്റ്റോഫിസുകളിൽ കാർഡിനായി ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ഏത് ബാങ്കിെൻറ എ.ടി.എമ്മിൽ നിന്നും പണം എടുക്കാൻ കഴിയുന്ന കാർഡാണ് നൽകുന്നത്. ഹെഡ് പോസ്റ്റോഫിസുകളിൽ അടക്കം 50 കേന്ദ്രങ്ങളിൽ വകുപ്പിന് എ.ടി.എം കൗണ്ടറുകൾ നിലവിലുണ്ട്. ഗ്രാമീണ പോസ്റ്റ് ഒാഫിസ് കേന്ദ്രീകരിച്ച് പോലും എ.ടി.എം കൗണ്ടറുകൾ തുടങ്ങുന്നതിന് നടപടികൾ സ്വീകരിച്ചു മുന്നേറുേമ്പാഴാണ് നിരുത്തരവാദപരമായ നടപടി. രാജ്യത്തെ 1,55,000 പോസ്റ്റോഫിസുകളിൽ നിന്ന് പോസ്റ്റൽ അക്കൗണ്ടിലേക്ക് നേരിട്ട് പണം അടക്കാവുന്ന കോർബാങ്കിങ് അടക്കം സൗകര്യം ഒരുക്കാനാണ് തപാൽ വകുപ്പ് ശ്രമിക്കുന്നത്. ഗ്രാമീണ ബാങ്കിങ് മേഖലയിൽ കൂടുതൽ ഇടപെടൽ നടത്തുന്നതിന് ഇന്ത്യ പോസ്റ്റ് ബാങ്ക് ൈലസൻസ് പദ്ധതി അടക്കം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇൗ പദ്ധതികൾ അട്ടിമറിക്കുകയെന്ന ലക്ഷ്യമാണ് കാർഡ് വിതരണം അലേങ്കാലമാക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. പോസ്റ്റോഫിസ് സേവിങ്സ് കൃത്യമായി ഉപയോഗിക്കുന്ന അപൂർവം സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിനോട് കാണിക്കുന്ന അവഗണനക്ക് പിന്നിൽ രാഷ്ട്രീയത്തിനപ്പുറം കുത്തക ബാങ്കുകളെ സഹായിക്കുന്ന നിലപാടാണെന്ന് പറയപ്പെടുന്നു. ഖജനാവ് കാലിയാവുേമ്പാൾ തപാൽ വകുപ്പിൽ നിന്നും ഒാവർഡ്രാഫ്റ്റായി കോടികൾ കടംവാങ്ങുന്ന സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story