Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:08 AM IST Updated On
date_range 4 July 2018 11:08 AM ISTവിരണ്ടോടിയ പോത്തിെൻറ പരാക്രമം
text_fieldsbookmark_border
വരവൂർ: വിരണ്ടോടിയ പോത്തിെൻറ ആക്രമണത്തിൽ എട്ടു വയസ്സുകാരനടക്കം നിരവധി പേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം കിഴക്കൂട്ടുപടി വിജയെൻറ മകൻ അനീഷ്, വരവൂർ വളവ് കുന്നത്തുപിടിയിൽ കെ.എം. മൊയ്തീൻ, മുണ്ടനാട പിടിയിൽ അബൂബക്കറിെൻറ ഭാര്യ റംല, പൂങ്കോടിയിൽ വീട്ടിൽ അഗസ്റ്റിൻ എന്നിവർക്കാണ് പരിക്കേേറ്റത്. ഇവരെ വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12നാണ് സംഭവം. വിജയനും ഭാര്യയും രണ്ടു മക്കളും ബസ്സ്റ്റോപ്പിൽ നിൽക്കവേ വിരണ്ടോടിവന്ന പോത്ത് മകൻ അനീഷിനെ(8) കുത്തിമറിച്ചിടുകയായിരുന്നു. പോത്തിെൻറ പരാക്രമം രാമൻചിറ പ്രദേശവാസികളെ നാലു മണിക്കൂറുറോളം ഭീതിയിലാഴ്ത്തി. പോത്തിെൻറ ഓട്ടത്തിനിടെ വഴിയിൽ ഉണ്ടായിരുന്നവരെല്ലാം ആക്രമണത്തിന് ഇരയായി. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പോത്തിനെ കീഴടക്കി ബന്ദിച്ചത്. തലപ്പിള്ളി തഹസിൽദാർ ഇ.എൻ. രാജു, എരുമപ്പെട്ടി എസ്.ഐ വി.ജെ. ജോൺ, വെറ്ററിനറി ഡോക്ടർ സാജിദ്, വരവൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ബാബു, വൈസ് പ്രസിഡൻറ് സി. വിജയലക്ഷ്മി, ജനപ്രതിനിധികളായ എം.എ. മോഹനൻ, സി. ഗോപകുമാർ എന്നിവർ സ്ഥലത്തെത്തി. വരവൂർ കുമരപ്പനാൽ കല്ലിങ്കൽ പറമ്പിൽ വീട്ടിൽ അബൂബക്കറിേൻറതാണ് വിരണ്ടോടിയ പോത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story