Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 10:59 AM IST Updated On
date_range 4 July 2018 10:59 AM ISTസങ്കീർണമായി കൊടുങ്ങല്ലൂർ ബൈപാസ് സിഗ്നൽ ആശയക്കുഴപ്പവും അനാസ്ഥയും മൂലം കൊടുങ്ങല്ലൂർ ബൈപാസിൽ ഒരു ജീവൻകൂടി പൊലിഞ്ഞു
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ആശയക്കുഴപ്പവും അനാസ്ഥയും അശ്രദ്ധയും നിർബാധം തുടരുന്ന കൊടുങ്ങല്ലൂർ ബൈപാസിൽ ഏതാനും മാസങ്ങളുടെ ഇടവേളക്ക് ശേഷം ഒരു മനുഷ്യൻ ജീവൻ കൂടി പൊലിഞ്ഞു. സിഗ്നലിലെ സങ്കീർണത ഇവിടെ മിക്ക സിഗ്നലിലുമുണ്ട്. ഇത് പരിഹരിക്കാൻ പൊലീസ് ഇനിയും തയാറായിട്ടില്ല. ഒേട്ടറെ പേരുടെ രക്തം ചീന്തിയ ബൈപാസ് എപ്പോഴും അപകട സാധ്യതയുടെ നിഴലിലാണ്. പ്രത്യേകിച്ച് സർവിസ് റോഡിൽനിന്ന് ബൈപാസിലേക്ക് പ്രവേശിക്കുന്നിടങ്ങളിൽ. അത്തരമൊരു അപകടത്തിലാണ് ചൊവ്വാഴ്ച ആനാപ്പുഴ സ്വദേശിയുടെ ജീവൻ നഷ്ടമായത്. സർവിസ് റോഡിൽനിന്ന് സിഗ്നൽ നോക്കി സ്ക്കൂട്ടറിൽ ബൈപാസിലേക്ക് കയറാൻ വന്ന കൃഷ്ണകുമാറിനെ വലത് വശത്തുനിന്ന് പൊടുന്നനെ സർവിസ് റോഡിലേക്ക് കയറിയ കണ്ടെയ്നർ ലോറി ഇടിച്ചിടുകയായിരുന്നു. സർവിസ് റോഡിൽനിന്ന് വരുന്ന വാഹനങ്ങൾ ബൈപാസിലെ സിഗ്നൽ പോയൻറുകളിൽ ആശയക്കുഴപ്പത്തിൽ അകപ്പെടുന്നത് പതിവാണ്. എല്ലാ സിഗ്നലുകളിലും ഇൗ അവസ്ഥയുണ്ട്. സർവിസ് റോഡിലുടെ ഇരു ഭാഗത്തേക്കും വാഹനങ്ങൾ പോകുന്നതും പതിവ് കാഴ്ചയാണ്. ട്രാഫിക് നിയമ ലംഘനം ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. സിഗ്നലിലെ ആശയക്കുഴപ്പം പഴയ പടിയാണ്. പൊലീസിെൻറ സാന്നിധ്യം സിഗ്നൽ ലംഘനവും കുറക്കാൻ സഹായകരമായിട്ടുണ്ടെങ്കിലും ഇവർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. സിഗ്നൽ ജങ്ഷനിൽ ജോലി െചയ്യുന്ന പൊലീസുകാർ പലപ്പോഴും റോഡരികിലേക്ക് മാറി നിൽക്കുന്നത് കാണാം. ഇൗ അവസരം മുതലെടുത്ത് സിഗ്നൽ ലംഘിച്ച് വാഹനങ്ങൾ കടന്നുപോകുന്നതും ബൈപാസിലെ കാഴ്ചയാണ്. ഇൗ അനാസ്ഥ നേരിൽ കണ്ട കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ ഇൗയിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ചോദ്യം ചെയ്തിരുന്നു. നേരത്തേ മുതൽ തീരുമാനിച്ച പരിഹാര നിർദേശങ്ങളിൽ പലതും ഇനിയും നടപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story