Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാഹിത്യ അക്കാദമിക്ക്...

സാഹിത്യ അക്കാദമിക്ക് രാഷ്​ട്രീയ വിധേയത്വം -തപസ്യ കലാസാഹിത്യ വേദി

text_fields
bookmark_border
തൃശൂർ: കേരള സാഹിത്യ അക്കാദമി സി.പി.എമ്മി​െൻറ പോഷക സംഘടനയുടെ നിലവാരത്തിലേക്ക് അധഃപതിച്ചതായി തപസ്യ കലാസാഹിത്യ വേദി ജില്ല സമ്മേളനം. അക്കാദമിയുടെ പുതിയ ഭരണ സമിതി നടത്തിയ എല്ലാ പരിപാടികളിലും അമിതമായ രാഷ്ട്രീയ വിധേയത്വം പ്രകടമാണ്. എഴുത്തുകാർക്ക് അവസരം നൽകുന്നതിന് പകരം സി.പി.എം പോഷക സംഘടനകളുമായി ചേർന്ന് മാർക്സിയൻ തത്വശാസ്ത്രം പ്രചരിപ്പിക്കുന്ന പാർട്ടി പ്രവർത്തനമാണ് അക്കാദമി നടത്തുന്നതെന്ന് തപസ്യ ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. വൈശാഖ​െൻറ നേതൃത്വത്തിലുള്ള ഭരണസമിതി രാഷ്ട്രീയ വിധേയത്വം അവസാനിപ്പിച്ച് അക്കാദമി ഭരണഘടനയനുസരിച്ച് സ്വതന്ത്രമായ പ്രവർത്തന ശൈലി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന വർക്കിങ് പ്രസിഡൻറ് ഡോ. പി.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ല വർക്കിങ് പ്രസിഡൻറ് ശ്രീജിത്ത് മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. 'സാംസ്കാരിക ലോകം മാർക്സിയൻ തടവറയിൽ' വിഷയത്തിൽ സംസ്ഥാന സെക്രട്ടറി കല്ലറ അജയൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സഹ സംഘടന സെക്രട്ടറി സി.സി. സുരേഷ്, ജില്ല ജനറൽ സെക്രട്ടറി ടി.എസ്. നീലാംബരൻ, ജില്ല സംഘടന സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി മാധവദാസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story