Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൗരോഹിത്യ സുവർണ ജൂബിലി...

പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ ഡോ. ഫ്രാൻസിസ് കല്ലറക്കൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: പൗരോഹിത്യ സമർപ്പണത്തി​െൻറ സുവർണ ജൂബിലിയിലെത്തിയ ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കലിന് ജന്മനാട് സ്നേഹാദരമർപ്പിച്ചു. കോട്ടപ്പുറം കല്ലറക്കൽ ഒൗസോയുടെയും ബ്രിജിത്തി​െൻറയും മകനായി ജനിച്ച ഫ്രാൻസിസ് കല്ലറക്കൽ 1968 ജൂൺ 29ന് വത്തിക്കാനിൽ കർദിനാൾ ഗ്രിഗോറിയോ പിയെത്രോ അഗജിയാനിൽനിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. ഇപ്പോൾ കാക്കനാട് വില്ലാ സൊക്രോസോമിൽ വിശ്രമ ജീവിതത്തിലാണ് ആർച്ച് ബിഷപ്. ആദര സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. േജാഷി മുട്ടിക്കൽ അധ്യക്ഷത വഹിച്ചു. എസ്. ശർമ എം.എൽ.എ ജന്മനാടി​െൻറ ഉപഹാരം സമർപ്പിച്ചു. എം.എൽ.എമാരായ വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ, നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ എന്നിവർ പൊന്നാട അണിയിച്ചു. കൗൺസിലർമാരായ തങ്കമണി സുബ്രഹ്മണ്യൻ, പ്രിൻസി മാർട്ടിൻ, ഫാ. ഫ്രാൻസിസ്കോ പടമാടൻ, ഫാ. പോൾ തോമസ്, മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് എസ്.എ. അബ്ദുൽ ഖയ്യും എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ വി.എം. ജോണി സ്വാഗതവും േജാൺസൺ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story