Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 10:51 AM IST Updated On
date_range 31 Jan 2018 10:51 AM ISTഗാന്ധിജിയുടെ രാമരാജ്യമല്ല സംഘ്പരിവാറിെൻറ ഹിന്ദുരാഷ്ട്രം ^ പന്ന്യൻ രവീന്ദ്രൻ
text_fieldsbookmark_border
ഗാന്ധിജിയുടെ രാമരാജ്യമല്ല സംഘ്പരിവാറിെൻറ ഹിന്ദുരാഷ്ട്രം - പന്ന്യൻ രവീന്ദ്രൻ കൊടുങ്ങല്ലൂർ: ഭാരതത്തിലെ ജനങ്ങൾക്ക് ക്ഷേമരാഷ്ട്രത്തിെൻറ പ്രതീകമായാണ് രാമരാജ്യ സങ്കൽപം ഗാന്ധിജി അവതരിപ്പിച്ചതെങ്കിൽ സംഘ്പരിവാർ ശക്തികൾ വർഗീയ ധ്രുവീകരണത്തിനാണ് രാമനെ ഉപയോഗിക്കുന്നതെന്ന് സി.പി.ഐ ദേശീയ സെക്രേട്ടറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഗാന്ധി രക്തസാക്ഷി ദിനാചരണത്തിെൻറ ഭാഗമായി എ.െഎ.വൈ.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിെൻറ സമസ്ത മേഖലകളിലും ഫാഷിസ്റ്റ് അജണ്ടകൾ നടപ്പാക്കാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം ബോധപൂർവം ശ്രമിക്കുകയാണ്. സുപ്രീം കോടതിയിലെ സംഭവ വികാസങ്ങൾ ഈ ദിശയിലേക്ക് വിരൽ ചൂണ്ടുന്നതായും അദ്ദേഹം പറഞ്ഞു. 'ഫാഷിസം സർവനാശമാണ്, സമരമാണ് പ്രതിരോധം' എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പ്രതിരോധ സംഗമത്തിൽ എ.െഎ.വൈ.എഫ് ജില്ല പ്രസിഡൻറ് കെ.പി. സന്ദീപ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ, കിസാൻ സഭ ജില്ല പ്രസിസൻറ് കെ.വി. വസന്തകുമാർ, സംഘാടക സമിതി ചെയർമാൻ സി.സി. വിപിൻചന്ദ്രൻ, എ.െഎ.എസ്.എഫ് ജില്ല സെക്രട്ടറി ബി.ജി. വിഷ്ണു, പ്രസിഡൻറ് സുബിൻ നാസർ, സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി ടി.എം. ബാബു, രാഗേഷ് കണിയാംപറമ്പിൽ, സംഘാടക സമിതി കൺവീനർ ടി.ആർ. ജിതിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story