Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 2:48 PM GMT Updated On
date_range 2018-01-30T20:18:00+05:30ക്ഷേത്രം സന്ദർശിച്ചു
text_fieldsതിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിെൻറ തീവ്രത മനസ്സിലാക്കാനും ഭക്തരുടെ ഉത്കണ്ഠയിൽ പങ്കുചേരുന്നതിനും അഖില കേരള വിശ്വകർമ മഹാസഭ സംസ്ഥാന, -ജില്ല നേതാക്കൾ ക്ഷേത്ര൦ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എസ്. മോഹനൻ, ജില്ല പ്രസിഡൻറ് കെ.കെ. വേണുഗോപാൽ, കെ.കെ. ശിവരാമൻ, എ.എൻ. സോമനാഥൻ, ആർ. രാമചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് ക്ഷേത്രസന്ദർശനം നടത്തിയത്. പെൻഷനേഴ്സ് യൂനിയൻ വാർഷിക സമ്മേളനം ചേർപ്പ്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ചേർപ്പ് നോർത്ത് യൂനിറ്റ് വാർഷിക സമ്മേളനം ജില്ല പഞ്ചായത്തംഗം പി.കെ. ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇ.പി. ദേവസ്സി അധ്യക്ഷത വഹിച്ചു. 80 വയസ്സ് കഴിഞ്ഞ അംഗങ്ങളെ ചേർപ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ് ആദരിച്ചു. യൂനിയൻ ജില്ല സെക്രട്ടറി കെ.കെ. കാർത്തികേയ മേനോൻ മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് സെക്രട്ടറി പി.പി. ജോസ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് എൻ.കെ. സഹദേവൻ, ജില്ല ജോ. സെക്രട്ടറി സി.ജി. നാരായണൻകുട്ടി, ബ്ലോക്ക് സെക്രട്ടറി ഒൗസേഫ് കോടന്നൂർ, പി.കെ. ലാൽ, പി.എൻ. സരോജിനി എന്നിവർ സംസാരിച്ചു. കെ.എസ്. മോഹനൻ (പ്രസി.) എ.എം. സുബ്രഹ്മണ്യൻ (സെക്ര.) മോഹൻദാസ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Next Story