Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാങ്ങാവുന്നതിലും...

താങ്ങാവുന്നതിലും അപ്പുറമെന്ന്​ ഗോപിനാഥ പ്രഭ

text_fields
bookmark_border
ചെറുതുരുത്തി: വായ്പ്പാട്ട് കലാകാരൻ കവളപ്പാറ കലാമണ്ഡലം ഗോപിനാഥ പ്രഭയും കലാമണ്ഡലം ഗീതാനന്ദനും തമ്മിലെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗോപിനാഥ പ്രഭക്ക് വയസ്സ് 75 ആയെങ്കിലും അദ്ദേഹത്തി​െൻറ പാട്ടി​െൻറ അകമ്പടിയില്ലെങ്കിൽ തുള്ളലിന് ആവേശം ലഭിക്കാറില്ലെന്ന് ഗീതാനന്ദൻ പറയുമായിരുന്നു. അതുകൊണ്ടുതന്നെ ആശാനെന്ന് സ്നേഹപൂർവം വിളിക്കുന്ന ഗോപിനാഥനില്ലാതെ പ്രധാന വേദികളിലൊന്നും ഗീതാനന്ദൻ തുള്ളാറില്ല. ഇരിങ്ങാലക്കുട അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിൽ കല്യാണ സൗഗന്ധികം അവതരിപ്പിക്കാനെത്തിയപ്പോഴും ഗീതാനന്ദൻ - ഗോപിനാഥ പ്രഭ കൂട്ടുകെട്ട് ഒരുമിച്ചായിരുന്നു. പതിവിനേക്കാൾ ഉത്സാഹത്തോടെയായിരുന്നു ഗീതാനന്ദ​െൻറ പ്രകടനം. ഇതിനിടയിലാണ് ദുരന്തം സംഭവിച്ചത്. തനിക്കിത് താങ്ങാവുന്നതിലും അപ്പുറമാണെന്ന് മാത്രമായിരുന്നു ഹൃദയം തിങ്ങും വേദനയോടെയുള്ള ഗോപിനാഥ പ്രഭയുടെ പ്രതികരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story