Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ണുത്തി^ ഇടപ്പള്ളി...

മണ്ണുത്തി^ ഇടപ്പള്ളി ദേശീയപാതയിൽ 24 അപകടകേന്ദ്രങ്ങളെന്ന്​ ദേശീയപാത അതോറിറ്റി

text_fields
bookmark_border
മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിൽ 24 അപകടകേന്ദ്രങ്ങളെന്ന് ദേശീയപാത അതോറിറ്റി തൃശൂർ: ദേശീയപാത 544ൽ (പഴയ 47) മണ്ണുത്തി മുതൽ ഇടപ്പള്ളി വരെ 24 അപകട കേന്ദ്രങ്ങളെന്ന് (ബ്ലാക്ക് സ്പോട്ട്) ദേശീയപാത അതോറിറ്റി. മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ ഒരു അപകടകേന്ദ്രമുണ്ടെന്ന് 'നേർക്കാഴ്ച' മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി. സതീഷിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിൽ അധികൃതർ വ്യക്തമാക്കുന്നു. ദേശീയപാതയിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാവുന്ന അപകടങ്ങൾക്കെതിെര നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ച് മണ്ണുത്തി പൊലീസ് ദേശീയപാത അതോറിറ്റിക്ക് നോട്ടീസ് നൽകിയിട്ടുെണ്ടന്നും മറുപടിയിലുണ്ട്. ആവശ്യത്തിന് അടിപ്പാത നിർമിക്കോനോ ആറുവരി പാതയിൽ സിഗ്നൽ സംവിധാനം കാര്യക്ഷമമാക്കാനോ അധികൃതർ തയാറാകുന്നില്ലെന്ന ആരോപണമുയരുേമ്പാഴാണ് അപകടകേന്ദ്രങ്ങളുടെ വിവരം അധികൃതർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. മണ്ണുത്തിയിൽനിന്നും നടത്തറ, കുട്ടനെല്ലൂർ, ആമ്പല്ലൂർ, പുതുക്കാട്, കുറുമാലി, ഉളുമ്പത്തുകുന്ന്, കൊടകര, പെരിങ്ങാകുളം, ചാലക്കുടി, മുരിങ്ങൂർ, കൊരട്ടി, ചിരങ്ങര, എറണാകുളം ജില്ലയിൽ കറുകുറ്റി (അഡ്ലക്സിന് സമീപം), കറുകുറ്റി ജങ്ഷൻ, കരയാംപറമ്പ്, അങ്കമാലി, കരിയാട്, അത്താണി, ദേശം ജങ്ഷൻ, പരവൂർ ജങ്ഷൻ, തോട്ടക്കര, മുട്ടം, അപ്പോളോ ജങ്ഷൻ, കളമശേരി എച്ച്.എം.ടി എന്നിവിടങ്ങളും മണ്ണുത്തി-വടക്കഞ്ചേരി പാതയിൽ മണ്ണുത്തിയുമാണ് അപകട കേന്ദ്രങ്ങൾ. നാറ്റ്പാക്ക് മുഖേന തയാറാക്കിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണകേന്ദ്രം ദേശീയപാത അതോറിറ്റിക്ക് നൽകിയ സാങ്കേതിക റിപ്പോർട്ടിലാണ് അപകട കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. ദേശീയപാത നിർമാണത്തിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതും മുല്ലക്കര സ​െൻറർ മുളയം റോഡ് ജങ്ഷനിലെ നിർദിഷ്്ട അടിപ്പാത നിർമാണ ഭൂമിയിലൂടെ വാഹനങ്ങളെ കടത്തിവിട്ട് അപകട സാഹചര്യമൊരുക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ദേശീയപാത അതോറിറ്റിക്ക് മണ്ണുത്തി പൊലീസ് നോട്ടീസ് നൽകിയത്. സുരക്ഷ മാനദണ്ഡങ്ങൾ ഒരുക്കാനുള്ള ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. സുരക്ഷ മാനദണ്ഡങ്ങൾ അടിയന്തരമായി ഒരുക്കാനും അടിപ്പാത നിർമാണം നടക്കുന്ന മുല്ലക്കര സ​െൻറർ മുളയം റോഡ് ജങ്ഷനിൽ ഗതാഗതം ക്രമീകരിച്ച് സെൽഫ് റിഫ്ലക്ടിങ് ബോർഡുകൾ സ്ഥാപിക്കാനും ഉത്തരവിൽ നിർദേശിക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് യാത്രക്കാർക്കും പൊതുജനങ്ങൾക്കും അപകടമോ മരണമോ ഉണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്ന് ദേശീയപാതക്ക് നൽകിയ നോട്ടീസിൽ പൊലീസ് വ്യക്തമാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story