Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനെൽകൃഷിക്ക്...

നെൽകൃഷിക്ക് വെള്ളമില്ല; കർഷകർ ഇറിഗേഷൻ ഓഫിസിന് മുന്നിൽ സമരം നടത്തി

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: വെള്ളം ഇല്ലാത്തത് കാരണം നെൽകൃഷി ഉണക്കുഭീഷണിയിലായതോടെ ദുരിതത്തിലായ കര്‍ഷകര്‍ തൃശൂർ ഡിവിഷന്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തി. കോലഴി, അവണൂര്‍ മേഖലയിലെ നെൽ കര്‍ഷകരാണ് സമരം നടത്തിയത്. കോലഴി, വരടിയം, ചുലിേശ്ശരി, അവണൂര്‍ മേഖലകളില്‍ 150 ഏക്കര്‍ നെല്‍കൃഷിയാണ് ഉണക്കുഭീഷണിയിലുള്ളത്. ഇറിഗേഷന്‍ കനാൽ വഴി വിട്ടിരുന്ന വെള്ളം മുന്നറിയിപ്പ് ഇല്ലാതെ നിര്‍ത്തിവെച്ചതാണ് പ്രതിസന്ധിക്ക് കാരണം. അടിയന്തരമായി പീച്ചി വെള്ളം എത്തിക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെട്ടത്. അനില്‍അക്കര എം.എല്‍.എ അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളം എത്തിക്കാമെന്നുള്ള തീരുമാനത്തെ തുടര്‍ന്നാണ് കര്‍ഷകർ സമരം അവസാനിപ്പിച്ചത്. പഞ്ചായത്ത് മുൻ പ്രസിഡൻറ് രാജേന്ദ്രൻ അരങ്ങത്ത്, എം.എ. രാമകൃഷ്ണന്‍, സുരേഷ് അവണൂര്‍, സുന്ദരന്‍ നീലംപിള്ളി, കെ.ജി.നാരായണന്‍, സന്തോഷ് കോലഴി, വി.അനില്‍കുമാര്‍, വില്‍സി ജേക്കബ്, പഞ്ചായത്ത് അംഗം വി. രാംകുമാര്‍, കെ.ഐ. ഐസക്ക്, മോഹനന്‍ തിരൂര്‍, െഎ.ആർ. മണികണ്ഠന്‍, കെ.എം. പ്രസാദ്, ചന്ദ്രൻ കോലഴി, രാജു നീലങ്കാവില്‍ എന്നിവര്‍ നേതൃത്വം നല്‍കി . അനുശോചിച്ചു മുളങ്കുന്നത്തുകാവ്: പ്രമുഖ തുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദ​െൻറ നിര്യാണത്തിൽ പി.കെ.ബിജു. എം.പി അനുശോചിച്ചു. കലാമണ്ഡലത്തി​െൻറയും തുള്ളൽ കലയുടെയും യശസ്സ് ഉയർത്തിപ്പിടിക്കാൻ പ്രാപ്തരായ പുതിയ തലമുറയെ സൃഷ്ടിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച കലാകാരനാണ് കലാമണ്ഡലം ഗീതാനന്ദനെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story